ഉണ്ണി പുൽക്കൂട്

ഉണ്ണി പുൽക്കൂട് കൂട്ടും 
എൻ മനസ്സിൽ
പിറന്നു പൊന്മകനേ നീ
ഒലീവിൻ ശാന്തിയിൽ 
പെരുന്നാൾ പുണ്യവുമായ്
(ഉണ്ണി...)

വളർന്നുവരും നാളുകളിൽ
വിതിർന്ന നിൻ പുഞ്ചിരിയിൽ 
മറന്നൂ സർവവും 
തളിർത്തൂ സർവ്വതും 
എൻ മകനേ നീയണയേ 
നിറഞ്ഞു നെഞ്ഞകം
കിലുങ്ങും കൊഞ്ചലായ്
(ഉണ്ണി...)

വളർന്നു കഴിഞ്ഞെന്നാലും
എൻ കൈകൾ തന്നൂയലും 
താരാട്ടിൻ തല്പവും 
ഹൃത്താള സ്നേഹവും 
കണ്മണിയേ ഞാൻ നിനക്കായ് തുളുമ്പാതുള്ളിലിന്നും
വിളമ്പും എന്നുമെന്നും
(ഉണ്ണി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Unni pulkkoodu

Additional Info

Year: 
1996

അനുബന്ധവർത്തമാനം