കന്നിപ്പെണ്ണേ നീരാടി വാ

കന്നിപ്പെണ്ണേ നീരാടി വാ 
എന്‍ കനവില്‍ മുല്ലപ്പൂ ചൂടിവാ
കടലെന്നതുപോലെയുലഞ്ഞിടു-
മാശകള്‍ തിരതല്ലുന്നുണ്ടേ
അതിലമ്പിളിയെന്നതു പോലൊരു 
കണ്മണി നീയലിയുന്നുണ്ടേ
കന്നിപ്പെണ്ണേ നീരാടി വാ 
എന്‍ കനവില്‍ മുല്ലപ്പൂ ചൂടിവാ

അരുതരുതേ മറയരുതേ 
മിഴിചിമ്മും താരകളേ
നിരനിരയായ് ആയിട്ടില്ലേ 
തിരിനീട്ടല്ലേ മലമുകളില്‍
അരുതരുതേ മറയരുതേ 
മിഴിചിമ്മും താരകളേ

ഇതളുകളും തളിരുകളും 
നിലവൊളിയില്‍ കുതിരുന്നേ 
ഇരുഹൃദയത്താളമതൊന്നായ് 
ഇണകള്‍ തമ്മില്‍ നിറയുന്നേ 
അംഗുലിയണയേ സ്വരമുണരുന്നുണ്ടേ
സിരകളില്‍ അംഗുലിയണയേ 
സ്വരമുണരുന്നുണ്ടേ
കന്നിപ്പെണ്ണേ നീരാടി വാ 
എന്‍ കനവില്‍ മുല്ലപ്പൂ ചൂടിവാ

കിളിമരവും ചെറുലതയും 
കുളിരറിയേ പുണരുന്നേ 
ഇരുജന്മക്കല്ലോലിനി നാ-
മൊന്നായിന്നൊഴുകുന്നേ 
അലഞൊറിയുമ്പോള്‍ നുര 
പൊതിയുന്നുണ്ടേ - തുരുതുരെ 
അലഞൊറിയുമ്പോള്‍ 
നുര പൊതിയുന്നുണ്ടേ

കന്നിപ്പെണ്ണേ നീരാടി വാ 
എന്‍ കനവില്‍ മുല്ലപ്പൂ ചൂടിവാ
കടലെന്നതുപോലെയുലഞ്ഞിടു-
മാശകള്‍ തിരതല്ലുന്നുണ്ടേ
അതിലമ്പിളിയെന്നതു പോലൊരു 
കണ്മണി നീയലിയുന്നുണ്ടേ
കന്നിപ്പെണ്ണേ നീരാടി വാ 
എന്‍ കനവില്‍ മുല്ലപ്പൂ ചൂടിവാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannippenne neeradi vaa

Additional Info

Year: 
1996

അനുബന്ധവർത്തമാനം