ഓസ്കാർ മ്യൂസിക്

ഹായ് ഹായ് ഹലോ
ആടി പാടി പോകാം
വാ വാ അരേ വാ
ഒസ്കാർ മ്യൂസിക് 
പാടി ചെത്തി പോകാം
വാ വാ അരേ വാ
പഴയതെല്ലാം പാഴിതാ
പുതിയകാവൽ വരികയായ്
             [ ഹായ് ഹായ് ...
കാകളി കഥകളി പഴതായി
ചിരിയുടെ തുള്ളൽ പഴഞ്ചനായ് മോഹിനിയാട്ടവുമങ്ങനെയാടിയനാം ഭരതനാട്യംപോയ് 
റോക്കൻറോളും ചിക്ചാം ചിക്ചാം
ഉടലുപിണച്ചൊരു മൈക്കിൾജാക്സൺ
റാപ്പും റോക്കും മുറുകും
പുതുപുതു ചലനം ചടുലത ഇതുമതിഹോയ്
Friends, Let us also sing and dance
           [ ഹായ് ഹായ്.....
കൊമ്പുകൾ കുഴലുകൾ പഴതായി
തുരുതുരു ദുന്തുഭി പഴഞ്ചനായ്
പതിയെ കൊട്ടിയ തായമ്പകയുടെ ഹൊയ്
പതിഞ്ഞതാളംപോയ്
പുതുമുറ കൊട്ടിയ റംസിലെ ബീറ്റുകൾ
ടുടുടും ടുംടും ധിംകൃതി ധിരനാം ധുംധണ ധാധാ
തകധിമിതാളംമുറുകും
പുതു പുതു നടനം ഇതുമതി
               [ ഹായ് ഹായ് ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oscar music

Additional Info

Year: 
1995

അനുബന്ധവർത്തമാനം