വായാടിക്കാറ്റ്

വായാടിക്കാറ്റു കണക്കേ വായോ നീ തായോ
ചേലോടീ പുഞ്ചിരിമുറ്റത്ത്
നാവാകെ കപ്പലു പായാൻ പോണെ മനമാകേ
മാറ്റേറുംമായക്കാലം
ആരാവാരപ്പൂരം കൂട്ടേണ്ടേ ഗാഗുൽത്തേലേ
കൊട്ടാരത്തിൻ കൂടെക്കൂടേണ്ടേ ഹോയ്

താളമുണ്ടേ കളിമേളമുണ്ടേ
ചെറുകൂട്ടിനുള്ളിൽ തത്തിത്തത്തി
തുള്ളിക്കോ നീ പുള്ളിപ്പൂങ്കോഴീ
പാട്ടുമുണ്ടേ ചുവടാട്ടമുണ്ടേ
ഈ വീട്ടിനുള്ളിൽ ചൊല്ലിത്തീരാ 
സന്തോഷത്തിൻ താരപ്പൊൻ‌നാളു

ഇല്ലാമതിലുകൾ ഇല്ലാപതിരുകൾ
ഇല്ലാ പരിഭവമൊന്നും
തോരാച്ചിരിമഴ കൂട്ടാം കലപില
ആകെപ്പുകിലല വേണം
സൽക്കാരം കൂടാനായ് വന്നോരെല്ലാം
നാടാകെപ്പാട്ടായിപാടീടേണം
ഒരു വെള്ളിച്ചെല്ലക്കിണ്ണം തന്നിൽ 
പൈമ്‌പാൽ തൂവേണം
പുണ്യാളൻമാർപോലും വാഴ്ത്തിപാടേണം
(താളമുണ്ടേ .. )

ഉള്ളാം മെഴുതിരി 
ആളിത്തെളിയണൊരമ്മച്ചിരിയുടെ നാളം 
തട്ടംമറിയണപ്പോലെ കിലുകിലെ
കുട്ടിപ്പടയുടെ ഘോഷം 
ചങ്ങാത്ത കമ്പോളം  കെങ്കേമമായ്
വിൽക്കാനും നേടാനും ഉത്സാഹമായ്
ഇവിടെന്നും മുറ്റത്തോണപ്പൂക്കൾ 
നൃത്തംവെക്കുമ്പോൾ
എന്നാളും പൊന്നോളം ചന്ത ചിന്താണെ

പാട്ടുമുണ്ടേ ചുവടാട്ടമുണ്ടേ
ഈ വീട്ടിനുള്ളിൽ ചൊല്ലിത്തീരാ 
സന്തോഷത്തിൻ താരപ്പൊൻ‌നാളു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaayaadikkaattu

Additional Info

Year: 
2020

അനുബന്ധവർത്തമാനം