ആദ്യത്തെ നോക്കിൽ നീ ചന്തക്കാരി

ആദ്യത്തെ നോക്കിൽ നീ ചന്തക്കാരി...
പിന്നേതോ വാക്കിൽ നീ ഇഷ്ടക്കാരി...
ആയിരം താരിളം താരക ചേലുള്ളോളേ...
എരിയുന്നു കണ്ണിൽ തൂമെഴുതിരികൾ...
ചെവിയോർത്തിരുന്നു പല മധുമൊഴികൾ...
തനുവോടു തനു ചേർന്നു തളിരാടി ഞൊടികൾ....
ഒരു പ്രണയ നിലാവിലായ്....

നൂറാശകൾ... ഇഴ ചേർന്നൊഴുകും...
പൂന്തെന്നൽ തൂവുന്നു പൂമ്പൊടി...
ദലമർമ്മരമായ്... ശലഭം വരമായ്...
അഴകാർന്ന വാസന്തം അറിയുന്നു നാം...
ഒരു തരള പരാഗമായ്...

ആദ്യത്തെ നോക്കിൽ നീ ജാലക്കാരൻ...
പിന്നേതോ വാക്കിൽ നീ ഇഷ്ടക്കാരൻ...
ആയിരം താരിളം താരക ചേലുള്ളോളേ...

ഏതൊർമ്മതൻ... ഇളനീർക്കുളിരിൽ...
മൂളാതെ മൂളുന്നു കൈവളകൾ...
വിടരും ചൊടികൾ... മുകരും കവിളിൽ... 
ഒരു സാന്ധ്യ സായൂജ്യം നിഴലാടവേ...
ഇരു ഹൃദയമിതാളവേ...

ആദ്യത്തെ നോക്കിൽ നീ ജാലക്കാരൻ...
പിന്നേതോ വാക്കിൽ നീ ഇഷ്ടക്കാരൻ...
മോതിരം മാറുവാൻ മാനസം കാക്കുന്നോനേ...
എരിയുന്നു കണ്ണിൽ തൂമെഴുതിരികൾ...
ചെവിയോർത്തിരുന്നു പല മധുമൊഴികൾ...
തനുവോടു തനു ചേർന്നു തളിരാടി ഞൊടികൾ...
ഒരു പ്രണയ നിലാവിലായ്...

വീഡിയോ