നാലുകാലിപ്പയ്യല്ല

നാലുകാലി പയ്യല്ലാ... 
നാടു ചുറ്റും പ്രാവല്ലാ...
കൂര കാക്കും നായല്ലാ.. അല്ലാ അല്ലല്ലാ...
തുള്ളിയോടും മാനല്ലാ...
പുള്ളിവാലൻ മീനല്ലാ...
വെള്ളിമൂങ്ങ കുഞ്ഞല്ലാ... അല്ലാ അല്ലല്ലാ
തിന കൊത്തി തത്തീടും തത്ത പെണ്ണല്ലാ...
കരകാണാൻ എത്തീടും നാടൻ പുള്ളല്ലാ...
പിന്നെയീ വീടിനു കൂട്ടുവിരുന്നിനു വന്നത്...
ആരാണ്.. ആരാണ്.. ആരാണ്..
ആരും തോൽക്കും കോഴിക്കുഞ്ഞാണേ...
തെയ് തക തന തക...
തക തക തന തെയ് തക... തന തക...
തക തക തന..

വീട്ടുകാരീ ചേട്ടത്തീ... 
കൂട്ടുകാരി ചേട്ടത്തീ...
കൂടൊരെണ്ണം വാങ്ങണ്ടേ... വീട്ടിൽ കൂട്ടണ്ടേ...
ആരുമെന്തോ ചൊന്നോട്ടേ 
കണ്ണു വേണേൽ വച്ചോട്ടേ
പങ്കു വച്ചും വീതിച്ചും നമ്മള് വാഴണ്ടേ...
ഇനിയെന്നും നാമുണ്ണും സ്നേഹപൊൻമുട്ടാ...
പിടിവിട്ടാൽ പൊട്ടില്ലേ മായപ്പൊൻമുട്ടാ...
ഹേയ്.... 
നല്ലോണം നീരില് വേവില് തോട് കളഞ്ഞത്...
തുമ്പ പൂഞ്ചോറൊപ്പം കൂട്ടി...
രാവും പകലും ഹയ്യാ ഹയ്യയ്യാ.....
തെയ് തക തന തക...
തക തക തന തെയ് തക... തന തക...
തക തക തന..

കൊക്കരക്കോ മേളത്തിൽ... 
അർക്കനെത്തും വാനത്തിൽ...
രാവുറക്കം തീരുന്നേ കണ്ണോ മിന്നുന്നേ...
എല്ലു ചോളം ഗോതമ്പും... 
കൊച്ചു മീനും പിണ്ണാക്കും...
കുക്കുടത്തീ വമ്പത്തീ കൊത്തി തിന്നുന്നേ...
ഇവളാണീ മുറ്റത്തേ പുത്തൻ ചിങ്കാരീ...
അതിരില്ലാ വീടിന്റെ മേൽനോട്ടക്കാരീ....
ഗാഗുൽതേലങ്ങനെയിങ്ങനെ...
രണ്ടു കുടുംബം ഇതെന്നും കുന്നും...
ഇമ്പം കൂട്ടി ചന്തം കാട്ടി കൈകൾ കോർക്കുന്നേ...
തെയ് തക തന തക...
തക തക തന തെയ് തക... തന തക...
തക തക തന..

Naalukaalippayyalla | Lyric Video | Gagulthayile Kozhipporu | Jibit Jinoy | Bijibal