ദിനമേ ദിനമേ

ദിനമേ ദിനമേ
ഉയിരിൻ ചിറകാകുന്നൂ നീ

ചെറുതിൽ മുതലേ
പിരിയാനിഴലായേ

പാതപലതിലിതിലേ
പാഞ്ഞുകാലമകലേ
ജനകതുല്യ വിരലാൽ
പുണരുമുരസ്സിലിവനേ

OOOOO

ഗതിവേഗം മുറിയും നിമിഷം
പിരിയാനോ തുനിയും മനസ്സേ
ഒരു തിങ്കൾ കലപോൽ മുകിലിൽ
മറയാനോ കനവിൻ തിരിയേ
ഓർക്കും തോറും വ്യഥാ
തീയായ് മാറും സദാ

OOOO

വെൺ ധൂമമായ് മൃതിയോ പടരുന്ന നേരം
കൺ നീരിലായ് സ്മൃതിയോ ചിതറുന്നു താനേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Diname Diname