ശോകവിപഞ്ചിതൻ - M

ആ....
ശോകവിപഞ്ചിതൻ തന്ത്രിയിലവസാന
രാഗവും പാടിയൊഴിഞ്ഞു
ഓ രാഗവും പാടിയൊഴിഞ്ഞു
(ശോക...)

വേദനമാത്രം ഉള്ളിലൊതുക്കിയ
വേനൽക്കിളിയുമിരുന്നു
യാതനതൻ അലമാലയിലൊരു തോണി 
ആളൊഴിഞ്ഞൊഴുകി നടന്നു
ആളൊഴിഞ്ഞൊഴുകി നടന്നൂ
(ശോക...)

ഓർമ്മകൾ പൂക്കുന്ന തീരത്തിലേകയായ്
നീർമുകിൽത്തുമ്പി പറന്നു
ആഴിക്കരയിൽ ഇരതേടിയിന്നൊരു
ആനറാഞ്ചിപ്പക്ഷി വന്നു
ആനറാഞ്ചിപ്പക്ഷി വന്നൂ
(ശോക...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sokavipanchithan - M

Additional Info

Year: 
1994