ഒരു മന്ത്രകോടിയുമായ്
ഒരു മന്ത്രകോടിയുമായ്
ഇന്നു ഞാനെത്തിയപ്പോള്‍
അമലേ നിനക്കെന്തു തോന്നി
ഇരുകരം നീട്ടിയെന്‍
പ്രിയതമന്‍ നല്‍കുന്ന
ഉപഹാരമാണെന്നു തോന്നി
ഉപഹാരമാണെന്നു തോന്നി
(ഒരു മന്ത്ര...)
കരിവളയിട്ടൊരു കയ്യില്‍
ഞാന്‍ തൊട്ടപ്പോൾ
കടലമ്മയ്ക്കെന്തു തോന്നി
വിരല്‍തൊട്ടനേരമീ കൈകള്‍
വിറച്ചപ്പോള്‍
ഒരു പാവമാണെന്നു തോന്നി
ഒരു പാവമാണെന്നു തോന്നി
(ഒരുമന്ത്ര...)
ആ....
ചൊരിമണല്‍ത്തിട്ടയില്‍
നമ്മള്‍ നടന്നപ്പോള്‍
തിരമാലയ്ക്കെന്തുതോന്നി
കരവലയത്തിലീ ഉടല്‍ ചേര്‍ത്തു
നിര്‍ത്തിയപ്പോള്‍
ഒരു ധീരനാണെന്നു തോന്നി
ഒരു ധീരനാണെന്നു തോന്നി
(ഒരു മന്ത്ര...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Oru manthrakodiyumay
Additional Info
Year:
1994
ഗാനശാഖ: