ലിന്റു തോമസ്
മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ തോമസിന്റെയും ലിഗി തോമസിന്റെയും മകളായി ജനിച്ചു. ലിന്റുവിന്റെ സ്ക്കൂൾ പഠനമെല്ലാം നിലമ്പൂരിൽ തന്നെയായിരുന്നു. അതിനുശേഷം ലിന്റുവിന്റെ കുടുംബം മൈസൂരിലേയ്ക്ക് താമസം മാറ്റി. കൈരളി ചാനലിലെ സ്റ്റാർ ഹണ്ട് പ്രോഗ്രാമിലൂടെയാണ് ലിന്റു ടെലിവിഷൻ മേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. കൈരളിയിലെ ആക്ഷൻ ഖിലാടി എന്ന പ്രോഗ്രാമിന്റെ അവതാരകയായി ലിന്റു പ്രേക്ഷക ശ്രദ്ധനേടി.
2011 -ൽ വാടാമല്ലി എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ട് ലിന്റു തോമസ് സിനിമയിലേയ്ക്ക് ചുവടുവെച്ചു. തുടർന്ന് കഥയിലെ നായിക, മാന്ത്രികൻ, ചങ്ക്‌സ്, ആദം ജോൺ എന്നിവയുൾപ്പെടെ പത്തിലധികം മലയാളചിത്രങ്ങളിലും സീറോ, മാസ്റ്റർ എന്നീ തമിഴ് സിനിമകളിലും ഒണ്ട് ചാൻസ് കൂടി എന്ന കന്നഡ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമയിലെ എന്ന് സ്വന്തം കൂട്ടുകാരി എന്ന സീരിയലിലൂടെ സീരിയൽ അഭിനയരംഗത്തും ലിന്റു തുടക്കംകുറിച്ചു. തുടർന്ന് കായംകുളം കൊച്ചുണ്ണിയുടെ മകൻ, ഈറൻ നിലാവ്, ഭാര്യ എന്നീ സീരിയലുകളിലും അഭിനയിച്ചു.
2014 -ൽ ലിന്റു തോമസ് വിവാഹിതയായി. ഭർത്താവ് റോണി മാത്യു ഈപ്പൻ.