ലക്ഷ്മിക സജീവൻ
Lakshmika Sajeevan
1996 -ൽ വാഴവേലിൽ സജീവന്റേയും ലിമിറ്റയുടേയും മകളായി എറണാകുളം ജില്ലയിലെ പള്ളുരുത്തിയിൽ ജനിച്ചു. രേഷ്മ എന്നതായിരുന്നു യഥാർത്ഥ നാമം. 2018 -ൽ റിലീസ് ചെയ്ത ഒരു കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് ലക്ഷ്മിക സിനിമാഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് ഉയരെ, സൗദി വെള്ളക്ക എന്നിവയുൾപ്പെടെ ഏഴ് ചിത്രങ്ങളിൽ അഭിനയിച്ചു.
2021 -ൽ ഇറങ്ങിയ "കാക്ക" എന്ന ഷോർട്ട് ഫിലിമിലെ അഭിനയമാണ് ലക്ഷ്മികയെ ശ്രദ്ധേയയാക്കിയത്. 2023 ഡിസംബറിൽ ഹൃദയാഘാതത്തെ തുടർന്ന് ലക്ഷ്മിക അന്തരിച്ചു.