കൃഷ്ണ പദ്മകുമാർ

Krishna Padmakumar

1998 -ൽ എം ആർ പത്മകുമാറിന്റെയും ഷീനയുടെയും മകളായി എറണാംകുളം ജില്ലയിലെ മുവാറ്റുപുഴയിൽ ജനിച്ചു. മുവ്വാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേഴ്സ് ഹയർ സെക്കന്ററി സ്ക്കൂളിലായിരുന്നു കൃഷ്ണയുടെ പ്രാഥമിക വിദ്യാഭ്യാസം. 2009 -ൽ എം ജി ശശി സംവിധാാനം ചെയ്ത ജാനകി എന്ന സിനിമയിലെ ജാനകി എന്ന കുട്ടിയെ അവതരിപ്പിച്ചുകൊണ്ടാണ് കൃഷ്ണ അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. ആദ്യ സിനിമയിൽ അഭിനയ്ക്കുമ്പോൾ കൃഷ്ണ ആറാംക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. തുടർന്ന് പറുദീസ, മഷിത്തണ്ട്, രക്ഷാധികാരി ബൈജു(ഒപ്പ്), വെളിപാടിന്റെ പുസ്തകം, ഈ.മ.യൗ എന്നീ സിനിമകളിലും കൃഷ്ണ പത്മകുമാർ അഭിനയിച്ചിട്ടുണ്ട്. രക്ഷാധികാരി ബൈജുവിലെ കൃഷ്ണ അവതരിപ്പിച്ച ശ്രീകല എന്ന കഥാപാത്രം പ്രേക്ഷക പ്രശംസനേടിയിരുന്നു. ചല്ല ഷോർട്ട് ഫിലിമുകളിലും കൃഷ്ണ പത്മകുമാർ അഭിനയിച്ചിട്ടുണ്ട്.

ജാനകിയിലെ അഭിനയത്തിന് കൃഷ്ണയ്ക്ക് ആ വർഷത്തെ (2009) മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചു 

 

Image / Illustration : NANDAN