ജയലക്ഷ്മി

Jayalakshmi
സുപ്രിയ
ഫടാഫട് ജയലക്ഷ്മി

വിന്‍സന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത 'തീര്‍ത്ഥയാത്ര' എന്ന സിനിമയിലൂടെ സുപ്രിയ എന്ന പേരില്‍ അഭിനയരംഗത്തെത്തി. പിന്നീട് ഇത് മനുഷ്യനോ, ദർശനം തുടങ്ങിയ ചിത്രങ്ങളിൽ സുപ്രിയ എന്ന പേരിൽ അഭിനയിച്ചു.

തമിഴിൽ കെ ബാലചന്ദറിൻ്റെ അവൾ ഒരു തൊടർക്കഥ(1974)യിൽ സുജാതയോടൊപ്പം ശ്രദ്ധേയമായ വേഷം ചെയ്തു. ചിത്രത്തിൽ ജയലക്ഷ്മി അടിക്കടി ഉരുവിടുന്ന ഫടാഫട് എന്ന വാക്ക് അവരുടെ പേരിനോട് ചേർത്ത് ഫടാഫട് ജയലക്ഷ്മി എന്ന പേരിൽ പിന്നീട് അറിയപ്പെട്ടു.

രജനീകാന്തിനോടൊപ്പം കവിക്കുയിൽ, മുള്ളും മലരും,ആറിലിരുന്ത് അറുപത് വരൈ, കാളി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലും ഈ നടി ഭാഗമായി. മലയാളം, തമിഴ് കൂടാതെ തെലുങ്ക് ചിത്രങ്ങളിലും ജയലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

1980 ൽ വ്യക്തിപരമായ കാരണങ്ങളാൽ ജയലക്ഷ്മി ആത്മഹത്യ ചെയ്തു.

അവലംബം : മുകേഷിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌

അജയ്കുമാർ ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ്