ഇന്ദുലേഖ വാര്യര്‍

Indhulekha Varier
സംഗീതം നല്കിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 3

അപ്പോത്തിക്കിരിയിലെ 'ഈറൻ കണ്ണിലോ' ഗാനം ആലപിച്ചുകൊണ്ട് മലയാളത്തിനു മറ്റൊരു ഗായിക കൂടി. ജയരാജ് വാര്യരുടെ മകൾ ഇന്ദുലേഖ വാര്യര്‍.ശ്രീവല്‍സന്‍.ജെ. മേനോന്റെ ആല്‍ബമായ 'ഹരേ'യിലെ ഒരു പാട്ടാണ് ഇന്ദുലേഖയുടെ ശബ്ദം അപ്പോത്തിക്കിരിയുടെ സംവിധായകനായ മാധവ് രാംദാസന്റെ അടുത്തെത്തിച്ചത്.തിരുവില്വാമല ജയറാമിന്റെ ശിഷ്യയാണ് ഇന്ദുലേഖ. കര്‍ണാടകസംഗീതത്തിനു പുറമെ നെടുമ്പള്ളി റാംമോഹനന്റെ കീഴില്‍ കഥകളിസംഗീതവും പഠിക്കുന്നുണ്ട്. എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയായ ഇന്ദുലേഖ നിരവധി കലാമേളകളില്‍ കഥകളി സംഗീതമത്സരങ്ങളില്‍ ജേതാവായിട്ടുണ്ട്. സുദീപ് പാലനാടിന്റെ പുതിയ ആല്‍ബത്തിലാണ് ഇന്ദുലേഖ അടുത്തതായി പാടാന്‍ പോകുന്നത്. ഗായികയ്ക്കു പുറമെ ഒരു സ്വകാര്യചാനലിലെ അവതാരകയുമാണ്. കൂടാതെ 'ലൗഡ് സ്പീക്ക'റില്‍ അഭിനയിച്ചിട്ടുമുണ്ട്. അച്ഛനും അമ്മ ഉഷയ്ക്കുമൊപ്പം തൃശ്ശൂരിലാണ് താമസം.