പാട്ടുപെട്ടിക്കാരാ
പാട്ടുപെട്ടിക്കാരാ പാട്ടുപെട്ടിക്കാരാ
മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ
പാട്ടുപെട്ടിക്കാരാ പാട്ടുപെട്ടിക്കാരാ
മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ
നിൻറെ പട്ടുറുമാലിന്റെ കൊന്തലിൽ കെട്ടിയ
പാട്ടിൻറെ സഞ്ചാരം കേട്ടുനിൽക്കേ
തട്ടം മറച്ചോരെൻ നെറ്റിത്തടങ്ങളിൽ
മൊട്ടിട്ടതെല്ലാം നിൻ മുല്ല മുത്തം
മാവിലച്ചൂരുള്ള പൊന്നു മുത്തം
പാട്ടുപെട്ടിക്കാരാ പാട്ടുപെട്ടിക്കാരാ
മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ
മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ
ആറ്റിക്കുറുക്കിയ പാൽനിലാകാറ്റിൽ
ഞാൻ ഓർത്തിരുന്നെത്രയോ നാൾ കഴിച്ചൂ
കട്ടിലിൽ താഴത്തെ കൊട്ടക്കുടുക്കയിൽ
കെട്ടി ഞാൻ സൂക്ഷിച്ച നിൻ സമ്മാനം
ഒറ്റയ്ക്കിരുന്നപ്പോൾ കെട്ടൊന്നഴിച്ചപ്പോൾ
പൊട്ടിത്തരിച്ചുപോയ് തെറ്റാണെന്നോ?
ഒന്നു പൊട്ടിച്ചിരിച്ചതും തെറ്റാണെന്നോ?
പാട്ടുപെട്ടിക്കാരാ പാട്ടുപെട്ടിക്കാരാ
മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ
മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ
പീടികമുക്കിലെ കൂട്ടം പിരിഞ്ഞപ്പോൾ
ചാമരക്കൈവീശിപ്പോയതെന്തേ?
മങ്ങിയോരന്തിവിളക്കുമായ് നീയെന്തേ
ചില്ലഴിവാതിലിൽ വന്നു പിന്നെ
കത്തിക്കയറണ കണ്ണേറുകൊണ്ടെത്ര
കുത്തുന്ന ചോദ്യങ്ങൾ ചോദിച്ചില്ലേ?
ഇളം പെണ്ണെന്നപോൽ ഞാനും നാണിച്ചില്ലേ?
പാട്ടുപെട്ടിക്കാരാ പാട്ടുപെട്ടിക്കാരാ
മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ
നിൻറെ പട്ടുറുമാലിന്റെ കൊന്തലിൽ കെട്ടിയ
പാട്ടിൻറെ സഞ്ചാരം കേട്ടുനിൽക്കേ
തട്ടം മറച്ചോരെൻ നെറ്റിത്തടങ്ങളിൽ
മൊട്ടിട്ടതെല്ലാം നിൻ മുല്ല മുത്തം
മാവിലച്ചൂരുള്ള പൊന്നു മുത്തം