ഗായത്രി രാജീവ്
ടി വി രാജീവ് മോഹന്റേയും സോണിയ രാജീവിന്റേയും മകളായി എറണാകുളം ജില്ലയിൽ ജനിച്ചു. സെന്റ് പോൾസ് ഇന്റർ നാഷണൽ സ്കൂൾ, ശിക്ഷ നികേതൻ എന്നിവിടങ്ങളിലായിരുന്നു ഗായത്രിയുടെ പ്രാഥമിക വിദ്യാഭ്യാസം. കുസാറ്റിൽ നിന്നും ബിടെക് വിജയിച്ചു. റിയാലിറ്റി ഷോ (Super 4 ), #99SongsCoverStarContest By A R Rehman വിജയിയായതിന് ശേഷം സിനിമാ ഗാനങ്ങൾക്ക് ട്രാക്ക് പാടാനും കോറസ് പാടാനുമൊക്കെ ഗായത്രിക്ക് അവസരങ്ങൾ ലഭിക്കാൻ തുടങ്ങി.
2022 -ൽ തല്ലുമാല എന്ന സിനിമയിൽ ഒരു ഗാനം ആലപിച്ചുകൊണ്ടാണ് ഗായത്രി ചലച്ചിത്രഗാന രംഗത്ത് തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം ജാനകീ ജാനേ എന്ന സിനിമയിലും നദികളിൽ സുന്ദരി യമുന, രാഘവേട്ടന്റെ 16ഉം രാമേശ്വരയാത്രയും എന്ന സിനിമയിലും ഗാനങ്ങൾ ആലപിച്ചു. കൂടാതെ പല സിനിമകളിലും ബാക്കിംഗ് വോക്കലായും ഗായത്രിയുടെ ശബ്ദ സാന്നിധ്യമുണ്ട്.
ഗായത്രി രാജീവ് - Instagram