പൂവാറ്
തെക്കേലെ നാട് കണ്ടാ
തെര വന്ന് കാലീ തൊട്ടാ
തെങ്ങോല പന്തൽ കീഴെ
പടിഞ്ഞാറൻ കാറ്റും കൊണ്ടാ
വാവാവാപൂവാറ് മീനോടെയുണ്ണാം ചോറ്
നെയ്യാറ്റുവഞ്ചികളിലാടിയാടി
കടലെത്തിടുന്ന പോക്കിതെന്തു ജോറ്
നല്ലപോലെ നാലുപാടുമൊന്നു ചുറ്റിടാൻ
നാട്ടുപച്ച കൺനിറച്ചു കണ്ടു നിന്നിടാൻ
നഗരമെന്ന കൂടു വിട്ട് വന്നു നോക്കടേ
നന്മയുള്ള തീരദേശമാറിലൊന്നുപോൽ
നാടു ചുറ്റി പാറി വന്ന പക്ഷിയുണ്ടെടേ
പൂഴിമണ്ണിലാഴി കണ്ടു പന്തു തട്ടെടേ
മുളകരച്ച മീനിനൊത്ത ചന്തമോടിതാ
അന്തിവിണ്ണിലൂളിയിട്ട് മുങ്ങിടുന്നു സൂര്യൻ
*പൂവുകൾ നീന്തിടുന്നേ നീരിൽ
പകൽക്കാഴ്ചകൾ ജാലം തുന്നും കണ്ണിൽ
മനം വാടിയാൽ *
മഴമാഞ്ഞ മാസമുടലോടി വന്നു
പൊഴികണ്ടു കണ്ടു കുളിരേണോ
രാവെത്തുന്ന കൂരേല് ചെത്തുന്ന കള്ളൊത്ത്
ഞണ്ടിറച്ചി നുണയേണോ
നീ വാവാവാ പൂവാറ്
ഈ നാട്ടിൻ കൂട്ടായ് മാറ്
നീ ആറ്റുമീതെയൊരു തോണിയേറി കര-
ളൊന്നു കൊണ്ട് ചൂണ്ടയിട്ട് നോക്ക്
നല്ലപോലെ നാലുപാടുമൊന്നു ചുറ്റിടാൻ
നാട്ടുപച്ച കൺനിറച്ചു കണ്ടു നിന്നിടാൻ
നഗരമെന്ന കൂടു വിട്ട് വന്നു നോക്കണേ
നന്മയുള്ള തീരദേശമാറിലൊന്നുപോൽ
നാടു ചുറ്റി പാറി വന്ന പക്ഷിയുണ്ടെടേ
പൂഴിമണ്ണിലാഴി കണ്ടു പന്തു തട്ടെടേ
മുളകരച്ച മീനിനൊത്ത ചന്തമോടിതാ
അന്തിവിണ്ണിലൂളിയിട്ട് മുങ്ങിടുന്നു സൂര്യൻ
Additional Info
ബേസ് ഗിത്താർ | |
പെർക്കഷൻ | |
നാദസ്വരം |