പാൽമണം തൂകുന്നരാത്തെന്നൽ

പാൽമണം തൂകുന്നരാത്തെന്നൽ
തെന്നലിലാടും നിൻ കാർക്കൂന്തൽ
പാരിടം കൺമൂടും നേരംനാമീ
പാതിരാമൗനം തേടും സഞ്ചാരികൾ
കിനാക്കായലോളങ്ങൾ നീന്തുന്നു മെല്ലെ
ഒരേ ദ്വീപിനോരങ്ങൾ തേടീ 
വിഷാദങ്ങൾ മായുന്നു നിൻകൂടെ ഞാനെൻ
വിരൽ കോർത്തു നിൽക്കും നേരം

താരനിര താഴെയൊന്നിവളെ
കണ്ടപാടിതാ മൂളുന്നേ
മാലാഘയാണീ പെണ്ണ്
താളമിടറുന്നു നെഞ്ചിനകം 
ആദ്യചുംബനം മേലാകെ
കുളിരോർമ്മയായ് വീഴ്‌കെ
നീരാഴിപ്പെണ്ണോടൊന്നായ് 
നീർക്കായൽ ചേരും പോലെ
പൊഴിയായ് മാറിനാം താനേ 
ചേറാണീ ഞാൻ പെണ്ണേ
നീയാണെൻ പൂക്കണ്ടൽ
ചേലോടെന്നിൽ നീ മെല്ലേ വേരായ് ആഴുമോ
തുലാക്കാലമേഘങ്ങൾ പോരുമ്പോഴെന്നിൽ
വരം പോലെ നിൻ ചൂടുവേണം
മിനാരങ്ങൾ മിന്നുന്നൊരീ തീരഭൂവിൽ
ഉലാവേണം എൻ കൂടെ നീയും

പാൽമണം തൂകുന്നരാത്തെന്നൽ
തെന്നലിലാടും നിൻ കാർക്കൂന്തൽ
പാരിടം കൺമൂടും നേരംനാമീ
പാതിരാമൗനം തേടും സഞ്ചാരികൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Paalmanam thookunna raathennal