ഒറ്റക്കോലം
കഥാസന്ദർഭം:
ശ്മശാനത്തില്‍ ശവം കത്തിക്കുന്നതു കുലത്തൊഴിലാക്കിയ ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. തീര്‍ത്തും വ്യത്യസ്തമായ പ്രമേയത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. പാടത്തു കുത്തിനിര്‍ത്തുന്ന കോലം പോലെ ആര്‍ക്കൊക്കെയൊ വേണ്ടി ജീവിച്ചു മരിക്കുന്ന മനുഷ്യരുടെ ജീവിതമാണ് ഒറ്റക്കോലത്തിലൂടെ വെള്ളിത്തിരയിലെത്തുന്നത്. സന്തോഷ് കീഴാറ്റൂർ, ഹിമ ശങ്കർ, ബിജുലാൽ പോത്തൻകോട്, റിനിരാജ്, ശാന്തകുമാരി തുടങ്ങിയവർ അഭിനയിക്കുന്നു
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 23 September, 2016
ജയന് കെ.സാജ് എന്ന നവാഗത സംവിധായകനൊരുക്കുന്ന ചിത്രമാണ് ഒറ്റക്കോലം. കോര്‍ണിയ മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും പ്രശാന്ത് അഴിമലയാണ്. ഹരികൃഷ്ണന് പന്തളമാണ് സംഗീതം. അസ്സോസിയേറ്റ് ഡയറക്ടര്‍ കെ.രഘുനാഥാണ്. ഛായാഗ്രഹണം ശശി രാമകൃഷ്ണന്.