സൂര്യൻ സ്വയം
സൂര്യൻ സ്വയം ജ്വലിക്കുന്നു ..
സൂര്യൻ സ്വയം ജ്വലിക്കുന്നു ..
ഭൂമി സൂര്യനെ ചുറ്റുന്ന നേരം ..
രാവാണോ ആദ്യം.. പകലാണോ ആദ്യം
പറയൂ സൗരയൂഥങ്ങളേ ...
കാലത്തിൻ അലകളിൽ അലയുന്ന ജീവപ്രപഞ്ചം..
പിറകെ നടക്കും ..
ആദ്യം തുടിക്കും.. പിറക്കും പിറകെ
നടക്കം നടിക്കും മരിക്കും ..
ഇതു തന്നെ ജീവിത മേളചക്രം
ഇതു തന്നെ ശാശ്വത ജീവസത്യം
(സൂര്യൻ സ്വയം ജീലിക്കുന്നു ..)
രണമായിടുമ്പോൾ ഉടയോർക്കുവേണ്ടാതൊടുക്കം
ചുടുകാടെടുക്കും ..
എരികനലിലെരിയുന്ന ചുടലാഗ്നി നാളങ്ങൾ
ചടുലമായ് നൃത്തമാടുന്നു..
ഒരു കനലിലെരിയാത്തൊരാത്മാവിൻ ഗദ്ഗദം
അറിയുന്നിതോർമ്മയിൽ സൂക്ഷ്‌മമായി ..
പടരുന്നനാഹതശബ്ദമായി
ആ ...ആ
എത്രയോ ചുടലകൾ വീശിജ്ജ്വലിപ്പിച്ചു
വെന്തു നീറുന്ന മനസ്സുമായി ഞാൻ
വിശ്വം വിറപ്പിച്ച വിഡ്ഢികൾ ഒരുപിടി
ചാരമായി മാറിപ്പറന്നിവിടെ (2)
മിഴിയടഞ്ഞോരിവിടെ എത്തുന്നതും കാത്തു
മിഴിയടയ്ക്കാതെ ഞാൻ നോക്കി നിന്നു
കർമ്മപഥത്തിലെ തീച്ചൂളയിൽ
സ്വയം വെന്തുരുകുന്നു ഞാനിന്നും
ആ ....
വെന്തുരുകുന്നു ഞാനിന്നും ...
വെന്തുരുകുന്നു ഞാനിന്നും ...