കാലം വരയ്ക്കും വരകൾ
കാലം വരയ്ക്കും വരകൾ തിരുത്താനാകുമോ
എൻ മകനേ (2)
നിൻ ബാല്യകാലം എന്നിൽ
ഇഴചേർത്തൊരഴൽ മാറ്റും
വെളിച്ചം നീയല്ലേ ..
എന്നും കർമ്മഫലം തരും കയ്പ്പും മധുരവും
പകർന്നാടും കോലങ്ങളീ ..
ഞങ്ങൾ വിധിയുടെ ബലിജന്മങ്ങൾ
കൈ വളരുന്നോ കാൽ വളരുന്നോ
കാൽത്താളനാദം കാതിലുണ്ട് (2)
മെയ് വളരുന്നോ മൊഴി വളരുന്നോ
മധുവൂറും ചുണ്ടിൽ പുഞ്ചിരിയോ
എൻ മകനെ പോറ്റാൻ എൻ കർമ്മവീഥിയിൽ
കുളിരേകാൻ നീ വരില്ലേ..
കാറ്റേ കുടചൂടാൻ വരില്ലേ...
(കാലം വരയ്ക്കും വരകൾ)
പ്രായം മുന്നോട്ടും കാലം പിന്നോട്ടും
ഋതുപൗർണ്ണകൾ വന്നൊഴിഞ്ഞു
പിറന്നാൾ വന്നേ പുടവയണിഞ്ഞെ
നവയൗവനത്തിൻ ഒളി പരന്നേ..
എൻ മകനെ കാണാൻ ഒന്നു തലോടുവാൻ
ഒരു നേരം നീ വരുമോ
എൻ നാഥാ ഒരു നേരം നീ വരുമോ
കാലം വരയ്ക്കും വരകൾ തിരുത്താനാകുമോ
എൻ മകനേ
നിൻ ബാല്യകാലം എന്നിൽ
ഇഴചേർത്തൊരഴൽ മാറ്റും
വെളിച്ചം നീയല്ലേ ..
എന്നും കർമ്മഫലം തരും കയ്പ്പും മധുരവും
പകർന്നാടും കോലങ്ങളീ ..
ഞങ്ങൾ വിധിയുടെ ബലിജന്മങ്ങൾ
ഞങ്ങൾ വിധിയുടെ ബലിജന്മങ്ങൾ
ഞങ്ങൾ വിധിയുടെ ബലിജന്മങ്ങൾ