ധനീഷ ബിനീസ്

Dhanisha Binis

1975 നവംബർ 26 -ന്  ഗവണ്മെന്റ് ഉദ്യോഗസ്ഥരായിരുന്ന പരേതനായ വിദ്യാധരന്റെയും സരസമ്മയുടെയും മകളായി ആലപ്പുഴയിൽ ജനിച്ചു. പല്ലശ്ശന എ കെ എച്ച് എസ് സ്ക്കൂൾ, നങ്ങ്യാർകുളങ്ങര റ്റി കെ എം എം കോളേജ് എന്നിവിടങ്ങളിലായിരുന്നു ധനീഷയുടെ വിദ്യാഭ്യാസം. പഠനകാലത്ത് ധനീഷ നാടകങ്ങളിൽ അഭിനയിക്കുകയും റേഡിയോ നാടകങ്ങൾ എഴുതുകയും ചെയ്തിരുന്നു

2016 -ൽ ഒറ്റക്കോലം എന്ന സിനിമയിലൂടെയാണ് ധനീഷ സിനിമാഭിനയരംഗത്തേയ്ക്കെത്തുന്നത്. അതിനുശേഷം ലെച്ച്മി, കിണർ എന്നീ സിനിമകളിലും അഭിനയിച്ചു സിനിമകൾ കൂടാതെ തോന്നിയാക്ഷരങ്ങൾ,  സീതാകല്യാണം, കഥയറിയാതെ എന്നീ ടെലിവിഷൻ പരമ്പരകളിലും ധനീഷ അഭിനയിച്ചിരുന്നു. ക്യാൻ ഡിസൈഡ് ,ഒരു നോക്ക്  എന്നീ ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. മനോരമ കലണ്ടർ, ബിനാടോൺ ഏത്തയ്ക്കപ്പൊടി എന്നിവയുടെ പരസ്യങ്ങളിൽ ധനീഷ മോഡലായിട്ടുണ്ട്.

ധനീഷയുടെ ഭർത്താവ് ബിനീസ് ഗോപാൽ. ഒരു മകൻ അക്ഷയ് ബിനീസ്.

,

 

Dhanisha Binis