പുഴയമ്മ

Puzhayamma
കഥാസന്ദർഭം: 

പ്രളയ നൊമ്പരങ്ങളിലൂടെ മഴ എന്ന പെൺക്കുട്ടിയുടെയും റോസാ ലിൻഡ എന്ന വിദേശ വനിതയുടെയും സൗഹൃദത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്നു.

വിശ്വഗുരു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി ഗിന്നസ് റിക്കോർഡ് നേടിയ വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "പുഴയമ്മ". ശ്രീഗോകുലം മൂവീസ്സിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഒപ്പം ഫെയിം ബേബി മീനാക്ഷി ഹോളിവുഡ് നടി ലിൻഡാ അർസാനിയോ എന്നിവർ പ്രധാന കഥാപാതങ്ങളെ അവതരിപ്പിക്കുന്നു.