rakeshkonni

rakeshkonni's picture

എന്റെ പ്രിയഗാനങ്ങൾ

  • പാതിരാമഴയേതോ - M

    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
    നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
    (പാതിരാമഴയെതോ)

    കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
    മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നു (2)
    ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴയെതോ)

    ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
    കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ (2)
    ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
    (പാതിരാമഴയെതോ)

  • ഈ സോളമനും ശോശന്നയും

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    കണ്ണ്കൊണ്ടും ഉള്ളുകൊണ്ടും 
    മിണ്ടാതെ മിണ്ടി പണ്ടേ
    കണ്ണ്കൊണ്ടേ  ഉള്ളുകൊണ്ടേ 
    മിണ്ടാതെ മിണ്ടി പണ്ടേ (2)
    അന്നുമുതൽ ഇന്നുവരെ കാണാതെ കണ്ടു നിന്നെ
    രുറ്റുരു രൂ..രുറ്റുരു രൂ.
    രുറ്റുരു രൂ..രുറ്റുരു രൂ.

    പാതിരാ നേരം പള്ളിയിൽ  പോകും
    വെള്ളിനിലാവെനിക്കിഷ്ടമായി 
    ഉള്ളിൽ മുഴങ്ങും പള്ളിമണിയോടെ
    മിന്നും മഴയിലങ്ങാണ്ട് പോയി
    മഴവില്ലുകൊണ്ട് മനപേരെഴുതി
    കായൽ കടത്തിൻ വിളക്ക്പോലെ
    കാറ്റിൽ കെടാതെ തുളുമ്പി ..
    ആ...

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    രുറ്റുരു രൂ..രുറ്റുരു രൂ...
    രുറ്റുരു രൂ..രുറ്റുരു രൂ...

    കിനാകരിമ്പിൻ തോട്ടം തീറായി വാങ്ങി 
    മിന്നാമിനുങ്ങിൻ പാടം പകരം 
    നൽകി വിളവെല്ലാം ..
    ഇരുപേരും വീതിച്ചു ..
    അമ്പത് നോമ്പ് കഴിഞ്ഞവാറേ
    മനസ്സൊന്ന് താനേ തുറന്നു വന്നു (2)

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..

  • ജലശയ്യയിൽ തളിരമ്പിളി

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നെഞ്ചിലാനന്ദനിർവൃതി വെണ്ണിലാവാഴിയാകവേ
    തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയ്
    മിഴിയിൽ വരും നിനവിലിവൾ എരിയും സദാ മെഴുതിരിയായ്

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നിന്നെയീപ്പൂക്കൾ മന്ദമായ് ചിമ്മിയോമനേ നോക്കവേ
    പുലരിവെയിലേറ്റു മിന്നുമീ ദലപുടം പോലെ മാറി ഞാൻ
    ഒരുനാൾ വൃഥാ നിഴലലയിൽ മറയാം ഇവൾ അതറികിലും 

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

     

  • മോഹം കൊണ്ടു ഞാൻ

    മോഹം കൊണ്ടു ഞാൻ
    ദൂരെയേതോ ഈണം പൂത്ത നാൾ
    മധു തേടിപ്പോയി (മോഹം...)
    നീളേ താഴേ തളിരാർന്നു പൂവനങ്ങൾ

    (മോഹം...)

    കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
    വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
    സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
    ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം

    (മോഹം...)

    മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി മണം തേടി ഊയലാടി
    നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
    ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം

    (മോഹം...)

  • കനകമൈലാഞ്ചി നിറയെ തേച്ചെന്റെ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ
    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ 
    പിറകിൽ നിൽക്കുന്നതായ്
    കുതറുവാനൊട്ടും ഇട തരാതെന്റെ 
    മിഴികൾ പൊത്തുന്നതായ്
    കനവിലാശിച്ചു ഞാൻ

    ഏകയായ് പാതയിൽ നീ വരും നേരമെന്തേ മങ്ങീ
    പൂവെയിൽ ദൂരെയായ് താരണിക്കുന്നിൻ മേലേ മാഞ്ഞൂ
    കൂട്ടുകൂടി ഓത്തുപള്ളീലാർത്തു പോയൊരോമൽക്കാലം പോയീ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ

    ജീവനേ നിന്റെയാ ചേലെഴും വാക്കും നോക്കും
    ഓർമ്മയിൽ നെഞ്ചിലെ പ്രാവുകൾ വീണ്ടുമെന്തേ തേടി
    കാത്തുകാത്തു കാട്ടിലഞ്ഞിമാലതന്നിലോരോ പൂവും വാടീ

    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    കരുതി ഞാനെത്ര നാൾ

     

     

Contribution History

തലക്കെട്ട് Edited on Log message
മേലേവാര്യത്തെ മാലാഖക്കുട്ടികൾ Fri, 21/02/2014 - 18:10
ഡയൽ 1091 Tue, 18/02/2014 - 12:26
സലാം കാശ്മീർ Mon, 17/02/2014 - 14:14
@അന്ധേരി Fri, 14/02/2014 - 14:46
നൊമ്പരത്തിപ്പൂവ് Fri, 14/02/2014 - 13:09
പകിട Sat, 08/02/2014 - 07:58
സലാം കാശ്മീർ Sat, 08/02/2014 - 07:55
ബി കെ ഹരിനാരായണൻ Sun, 02/02/2014 - 20:11
കാറ്റു മൂളിയോ വിമൂകമായി Sun, 02/02/2014 - 20:09
ബി കെ ഹരിനാരായണൻ Sun, 02/02/2014 - 19:39
ഓലഞ്ഞാലി കുരുവി Sun, 02/02/2014 - 19:39
ലണ്ടൻ ബ്രിഡ്ജ് Sat, 01/02/2014 - 08:45
ചായില്യം Sat, 01/02/2014 - 08:45
ഫ്ലാറ്റ് നമ്പർ 4 ബി Sat, 01/02/2014 - 08:45
സലാലാ മൊബൈൽസ് Thu, 23/01/2014 - 10:42
നീയെന്റെ ജീവനാണോമലേ Mon, 20/01/2014 - 18:39
വിലോലഹൃദയ വിപഞ്ചികേ Mon, 20/01/2014 - 13:12
വീണ്ടും ചലിക്കുന്ന ചക്രം Mon, 20/01/2014 - 12:45
രുഗ്മ Mon, 20/01/2014 - 12:28
ബ്ലാക്ക് ഫോറസ്റ്റ് Fri, 17/01/2014 - 19:14
പ്രണയകഥ Fri, 17/01/2014 - 11:43
ഞാനും എന്റെ ഫാമിലിയും Thu, 09/01/2014 - 11:30
മൂന്നാമതൊരാൾ Thu, 09/01/2014 - 11:30
മിസ്സ് ലേഖ തരൂർ കാണുന്നത് Thu, 09/01/2014 - 11:29
ഭൂപടത്തിൽ ഇല്ലാത്ത ഒരിടം Thu, 09/01/2014 - 11:28
തീയാണീ ജീവിതം Thu, 09/01/2014 - 11:24
ഉദയഭാനു-ചരിത്രം,സത്യം Thu, 09/01/2014 - 11:10
കുലംകുത്തികൾ Tue, 07/01/2014 - 18:36
ലൈഫ് Tue, 07/01/2014 - 18:29
ഷാ മീഡിയ എന്റർറ്റൈൻമെന്റ്സ് Tue, 07/01/2014 - 18:22
തസ്കരവീരൻ (2005 ) Tue, 07/01/2014 - 18:14 Added poster.
ഗുഡ്, ബാഡ് & അഗ്ലി Tue, 07/01/2014 - 18:03 Added Release Date.
ഷാജി എൻ കരുൺ Mon, 06/01/2014 - 18:56
ഷാജി എൻ കരുൺ Mon, 06/01/2014 - 18:55 ചിത്രം ചേർത്തു
കന്യക ടാക്കീസ് Wed, 01/01/2014 - 11:29
വെഡ്ഡിംഗ് ഗിഫ്റ്റ് Wed, 01/01/2014 - 11:23 അടിസ്ഥാന വിവരങ്ങൾ ചേർത്തു
റാസ്പ്പുടിൻ Wed, 01/01/2014 - 11:22
100 ഡിഗ്രി സെൽഷ്യസ് Wed, 01/01/2014 - 11:21
റേഡിയോ ജോക്കി Wed, 01/01/2014 - 11:19
ദൃശ്യത്തിലെ ആദൃശ്യമായ കാഴ്ചകൾ Tue, 24/12/2013 - 13:37
ദൃശ്യത്തിലെ ആദൃശ്യമായ കാഴ്ചകൾ Tue, 24/12/2013 - 13:33 Copy of the revision from ചൊവ്വ, 24/12/2013 - 13:30.
ദൃശ്യത്തിലെ ആദൃശ്യമായ കാഴ്ചകൾ Tue, 24/12/2013 - 13:30
പൂവിരിയും പുലരി Mon, 16/12/2013 - 10:18
കൊടിയേറ്റം Mon, 16/12/2013 - 10:10
IFFK 2013: കാണേണ്ട സിനിമകൾ Thu, 05/12/2013 - 14:43
IFFK 2013: കാണേണ്ട സിനിമകൾ Thu, 05/12/2013 - 14:41
IFFK 2013: കാണേണ്ട സിനിമകൾ Thu, 05/12/2013 - 14:40
ഒരു സോപ്പെട്ടിക്കഥ - എവെരിതിങ്ക് ക്ലീഷേ Wed, 20/11/2013 - 19:44
കഥവീട് Fri, 08/11/2013 - 22:28
ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ Wed, 06/11/2013 - 13:48

Pages