rakeshkonni

rakeshkonni's picture

എന്റെ പ്രിയഗാനങ്ങൾ

  • പാതിരാമഴയേതോ - M

    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
    നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
    (പാതിരാമഴയെതോ)

    കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
    മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നു (2)
    ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴയെതോ)

    ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
    കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ (2)
    ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
    (പാതിരാമഴയെതോ)

  • ഈ സോളമനും ശോശന്നയും

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    കണ്ണ്കൊണ്ടും ഉള്ളുകൊണ്ടും 
    മിണ്ടാതെ മിണ്ടി പണ്ടേ
    കണ്ണ്കൊണ്ടേ  ഉള്ളുകൊണ്ടേ 
    മിണ്ടാതെ മിണ്ടി പണ്ടേ (2)
    അന്നുമുതൽ ഇന്നുവരെ കാണാതെ കണ്ടു നിന്നെ
    രുറ്റുരു രൂ..രുറ്റുരു രൂ.
    രുറ്റുരു രൂ..രുറ്റുരു രൂ.

    പാതിരാ നേരം പള്ളിയിൽ  പോകും
    വെള്ളിനിലാവെനിക്കിഷ്ടമായി 
    ഉള്ളിൽ മുഴങ്ങും പള്ളിമണിയോടെ
    മിന്നും മഴയിലങ്ങാണ്ട് പോയി
    മഴവില്ലുകൊണ്ട് മനപേരെഴുതി
    കായൽ കടത്തിൻ വിളക്ക്പോലെ
    കാറ്റിൽ കെടാതെ തുളുമ്പി ..
    ആ...

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    രുറ്റുരു രൂ..രുറ്റുരു രൂ...
    രുറ്റുരു രൂ..രുറ്റുരു രൂ...

    കിനാകരിമ്പിൻ തോട്ടം തീറായി വാങ്ങി 
    മിന്നാമിനുങ്ങിൻ പാടം പകരം 
    നൽകി വിളവെല്ലാം ..
    ഇരുപേരും വീതിച്ചു ..
    അമ്പത് നോമ്പ് കഴിഞ്ഞവാറേ
    മനസ്സൊന്ന് താനേ തുറന്നു വന്നു (2)

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..

  • ജലശയ്യയിൽ തളിരമ്പിളി

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നെഞ്ചിലാനന്ദനിർവൃതി വെണ്ണിലാവാഴിയാകവേ
    തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയ്
    മിഴിയിൽ വരും നിനവിലിവൾ എരിയും സദാ മെഴുതിരിയായ്

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നിന്നെയീപ്പൂക്കൾ മന്ദമായ് ചിമ്മിയോമനേ നോക്കവേ
    പുലരിവെയിലേറ്റു മിന്നുമീ ദലപുടം പോലെ മാറി ഞാൻ
    ഒരുനാൾ വൃഥാ നിഴലലയിൽ മറയാം ഇവൾ അതറികിലും 

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

     

  • മോഹം കൊണ്ടു ഞാൻ

    മോഹം കൊണ്ടു ഞാൻ
    ദൂരെയേതോ ഈണം പൂത്ത നാൾ
    മധു തേടിപ്പോയി (മോഹം...)
    നീളേ താഴേ തളിരാർന്നു പൂവനങ്ങൾ

    (മോഹം...)

    കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
    വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
    സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
    ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം

    (മോഹം...)

    മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി മണം തേടി ഊയലാടി
    നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
    ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം

    (മോഹം...)

  • കനകമൈലാഞ്ചി നിറയെ തേച്ചെന്റെ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ
    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ 
    പിറകിൽ നിൽക്കുന്നതായ്
    കുതറുവാനൊട്ടും ഇട തരാതെന്റെ 
    മിഴികൾ പൊത്തുന്നതായ്
    കനവിലാശിച്ചു ഞാൻ

    ഏകയായ് പാതയിൽ നീ വരും നേരമെന്തേ മങ്ങീ
    പൂവെയിൽ ദൂരെയായ് താരണിക്കുന്നിൻ മേലേ മാഞ്ഞൂ
    കൂട്ടുകൂടി ഓത്തുപള്ളീലാർത്തു പോയൊരോമൽക്കാലം പോയീ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ

    ജീവനേ നിന്റെയാ ചേലെഴും വാക്കും നോക്കും
    ഓർമ്മയിൽ നെഞ്ചിലെ പ്രാവുകൾ വീണ്ടുമെന്തേ തേടി
    കാത്തുകാത്തു കാട്ടിലഞ്ഞിമാലതന്നിലോരോ പൂവും വാടീ

    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    കരുതി ഞാനെത്ര നാൾ

     

     

Contribution History

തലക്കെട്ട് Edited on Log message
അന്ന കാതറീന Tue, 19/06/2012 - 18:51
സലാം ബുഖാരി Tue, 19/06/2012 - 18:20
നൊമ്പരത്തിപ്പൂവ് Mon, 18/06/2012 - 18:22 അടിസ്ഥാന വിവരങ്ങൾ ചേർത്തു
കിലുക്കം (1991) Mon, 18/06/2012 - 18:18 കഥാസന്ദർഭം, കൗതുകങ്ങൾ, കൂടുതൽ അഭിനേതാക്കൾ എന്നിവ ചേർത്തു.
കടല്‍പ്പാലം Fri, 15/06/2012 - 14:41
മൂന്നാംപക്കം Thu, 14/06/2012 - 15:58 സിനിമ വിവരങ്ങൾ ശേഖരിച്ച് സൈറ്റിൽ ചേർത്തു
ഞാൻ ഗന്ധർവ്വൻ Thu, 14/06/2012 - 12:49 കൗതുകങ്ങൾ ചേർത്തു
നാടോടി Wed, 13/06/2012 - 15:42
ഗോഡ്‌ഫാദർ Wed, 13/06/2012 - 15:41
ഈ ചില്ലയിൽ നിന്ന് Wed, 13/06/2012 - 12:00 വരികൾ ചേർത്തു
പറന്നു പറന്നു പറന്ന് Tue, 12/06/2012 - 17:11 അടിസ്ഥാന വിവരങ്ങൾ ചേർത്തു
പ്രേക്ഷക ഫിലിംസ് Tue, 12/06/2012 - 16:52
എൻ ജെ സിറിയക് Tue, 12/06/2012 - 16:50
തോമസ് കോര Tue, 12/06/2012 - 16:45
തിങ്കളാഴ്ച്ച നല്ല ദിവസം Tue, 12/06/2012 - 16:00 അടിസ്ഥാന വിവരങ്ങൾ ചേർത്തു
കൂടെവിടെ? Tue, 12/06/2012 - 15:36 വിവരങ്ങൾ ചേർത്തു
നവംബറിന്റെ നഷ്ടം Mon, 11/06/2012 - 17:13 അടിസ്ഥാന വിവരങ്ങൾ ചേർത്തു
ചരഷ്മ Mon, 11/06/2012 - 16:02
എം അബ്ബാസ് Mon, 11/06/2012 - 15:58
കള്ളൻ പവിത്രൻ Tue, 05/06/2012 - 18:32 കഥാസംഗ്രഹം ചേർത്തു
ബീന Tue, 05/06/2012 - 18:06 ചിത്രം ചേർത്തു
ദേവി Tue, 05/06/2012 - 16:36
കള്ളൻ പവിത്രൻ Mon, 04/06/2012 - 16:23
സുഭാഷിണി Mon, 04/06/2012 - 15:58
ബീന Mon, 04/06/2012 - 15:44
ഒരിടത്തൊരു ഫയൽവാൻ Fri, 01/06/2012 - 16:22 സിനിമ ചേർത്തു
സ്വർണ്ണപ്പതക്കം Fri, 01/06/2012 - 14:57
ജയദേവൻ Fri, 01/06/2012 - 14:37
ജയന്തി Fri, 01/06/2012 - 14:26 പ്രൊഫൈൽ ചേർത്തു
പെരുവഴിയമ്പലം Fri, 01/06/2012 - 11:40 സിനിമയുടെ അടിസ്ഥാനവിവരങ്ങൾ ചേർത്തു
പെരുവഴിയമ്പലം Wed, 30/05/2012 - 15:19 വിവരങ്ങൾ ചേർത്തു
ഡയമണ്ട് നെക്‌ലേയ്സ് Tue, 29/05/2012 - 19:44
നിറക്കൂട്ട് Tue, 29/05/2012 - 18:20
പെരുമ്പാവൂർ ജി രവീന്ദ്രനാഥ് Mon, 28/05/2012 - 15:29 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
മഞ്ചാടിക്കുരു Mon, 28/05/2012 - 11:38 സിനിമ ചേർത്തു
കേരള കഫെ Fri, 25/05/2012 - 18:15
രേവതി Fri, 25/05/2012 - 17:56 പ്രൊഫൈലിൽ വിവരങ്ങൾ ചേർത്തു
കേരള കഫെ Fri, 25/05/2012 - 15:34 minor edits on text formating
ബാക്ക്‌വാട്ടർ മീഡിയ ആന്റ് എന്റർടൈന്മെന്റ് Thu, 24/05/2012 - 18:56
ബാക്ക്‌വാട്ടർ മീഡിയ ആന്റ് എന്റർടൈന്മെന്റ് Thu, 24/05/2012 - 18:55
കേരള കഫെ Thu, 24/05/2012 - 16:48 സിനിമ വിവരങ്ങൾ ചേർത്തു
രഞ്ജൻ എബ്രഹാം Thu, 24/05/2012 - 15:56 ചിത്രം ചേർത്തു
സെക്കന്റ് ഷോ Thu, 24/05/2012 - 10:52
സഖി തോമസ് Thu, 24/05/2012 - 10:52 പ്രൊഫൈലിൽ വിവരങ്ങൾ ചേർത്തു
മായാമോഹിനി Wed, 23/05/2012 - 20:30
ഷാംദത്ത് എസ് എസ് Wed, 23/05/2012 - 20:12 ചിത്രം ചേർത്തു
സോൾട്ട് & പെപ്പർ Wed, 23/05/2012 - 18:10 മിറാഷ് എന്ന കഥാപാത്രത്തെ ചേർത്തു
അഹമദ് സിദ്ധിഖ് Wed, 23/05/2012 - 18:09 പ്രൊഫൈൽ ചേർത്തു
കനി കുസൃതി Wed, 23/05/2012 - 15:40 പ്രൊഫൈൽ ചേർത്തു
റഹ്മാന്‍ Wed, 23/05/2012 - 13:05 പ്രൊഫൈൽ ചേർത്തു

Pages