ഡിനോയ് പൗലോസ്
ചിന്നമ്മ പൗലോസ്, പൗലോസ് ദമ്പതികളുടെ മകനായി എടവനക്കാട് ജനിച്ചു. H.I.H.S.S എടവനക്കാടിൽ സ്കൂൾ വിദ്യാഭ്യാസവും, ഗവണ്മെന്റ് പോളിടെൿനിക് കോളേജ് കളമശ്ശേരിയിൽ നിന്ന് നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേഷനിൽ ഡിപ്ലോമയും എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.കോം ബിരുദവും പൂർത്തിയാക്കി. 2012 ൽ ബ്ലാൿടിക്കറ്റ് എന്ന ചലച്ചിത്രത്തിൽ സഹസംവിധായകനും അഭിനേതാവുമായി സിനിമാ ജീവിതം ആരംഭിച്ചു. ഗിരീഷ് എ.ഡി യോടൊപ്പം തിരക്കഥ എഴുതി അഭിനയിച്ച തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചലച്ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാവുന്നത്. ഈ.മ.യൗ, ജൂൺ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
പ്രശസ്ത സോഷ്യൽ മീഡിയ മീം പ്ലാറ്റ്‌ഫോമായ ഇന്റർനാഷണൽ ചളു യൂണിയന്റെ അഡ്മിൻ സ്ഥാനം വഹിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ പല മീമുകളുടേയും സൃഷ്ടാവുമാണ്.
വിലാസം: തൈക്കൂട്ടത്തിൽ ഹൗസ്, എടവനക്കാട് പോസ്റ്റ്, എറണാകുളം