ദിനേശ് തൃപ്പയാർ

Dinesh Thriprayar

തൃശ്ശൂർ ജില്ലയിലെ തൃപ്പയാറിൽ ജനിച്ചു. സ്ക്കൂൾ പഠനത്തിനു ശേഷം പാലക്കാട് ചെമ്പൈ സംഗീത കോളേജിൽ നിന്നും ഗാനഭൂഷണം പാസ്സായി. സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച ദിനേശ്, സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററുടെ സഹോദരനാണു.

കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, പി സുശീല, വൈക്കം വിജയലക്ഷ്മി, മധു ബാലകൃഷ്ണൻ തുടങ്ങിയ പ്രശസ്ത ഗായകരോടൊപ്പം സ്റ്റേജ് പ്രൊഗ്രാമുകളിൽ തബല, മൃദംഗം തുടങ്ങിയ ഉപകരണങ്ങൾ വായിക്കുന്നു. അതോടൊപ്പം പ്രമുഖ സംഗീത സംവിധായകരായ ചിദംബരനാഥ്, രവീന്ദ്രൻ, ജോൺസൺ, വിദ്യാധരൻ, മോഹൻ സിതാര, രാജാമണി, നടേശ് ശങ്കർ തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 

ആകാശവാണിയിലും ദൂരദർശനിലും ബി-ഗ്രേഡ് ആർട്ടിസ്റ്റ് ആയി സേവനമനുഷ്ഠിക്കുന്നു. വിവിധ ജില്ലാ, സംസ്ഥാന, സർവകലാശാലാ  സംഗീത മത്സരങ്ങളിൽ വിധികർത്താവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വർഷമായി ചെന്ത്രാപ്പിന്നി എസ് എൻ വിദ്യാഭവൻ സീനിയർ സെക്കൻ്ററി സ്ക്കൂളിൽ സംഗീത അധ്യാപകനായി ജോലി ചെയ്യുന്നു.