ദേവിക ഗോപാൽ നായർ
Devika Gopal Nair
2000 ഡിസംബർ 12 ന് ഗോപാലകൃഷ്ണൻ നായരുടെയും രാധിക ജി നായരുടെയും മകളായി ജനിച്ചു. ഭാരതീയ വിദ്യാഭവൻ, ഗാർഡിയൻ സ്ക്കൂൾ ഡോംബിവലി, മെറിഡിയൻ സ്ക്കൂൾ കല്യാൺ,. അംബർനാഥ് Fr.agnel junior college എന്നിവിടങ്ങളിലായിരുന്നു ദേവികയുടെ സ്ക്കൂൾ വിദ്യാഭ്യാസം. അതിനുശേഷം ഉല്ലാസ് നഗർ സി എച്ച് എം കോളേജിൽ നിന്നും ബിരുദം നേടി.
സംവിധായകൻ ഗിരീഷ് എ ഡിയുടെ സിനിമയായ സൂപ്പർ ശരണ്യ യിൽ ഓഡിഷൻ വഴിയാണ് ദേവിക തിരഞ്ഞെടുക്കപ്പെടുന്നത്. സൂപ്പർ ശരണ്യ എന്ന മൂവിയിൽ ദേവിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ദേവിക ഗോപാൽ നായർ സിനിമയിൽ തുടക്കം കുറിച്ചു.