ഒരു കൊച്ചു സ്വപ്നത്തിൻ
ചേർത്തതു് AjeeshKP സമയം
ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ
അരികിൽ ഞാനിപ്പോൾ വന്നെങ്കിൽ
ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ
അരികിൽ ഞാനിപ്പോൾ വന്നെങ്കിൽ
ഒരു നോക്കു കാണാൻ ഒരു വാക്കു കേൾക്കാൻ
ഒരുമിച്ചാ ദുഃഖത്തിൽ പങ്കുചേരാൻ
ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ
അരികിൽ ഞാനിപ്പോൾ വന്നെങ്കിൽ
പട്ടുപോലുള്ളൊരാ പാദങ്ങൾ രണ്ടും
കെട്ടിപ്പിടിച്ചൊന്ന് പൊട്ടിക്കരയാം
പട്ടുപോലുള്ളൊരാ പാദങ്ങൾ രണ്ടും
കെട്ടിപ്പിടിച്ചൊന്ന് പൊട്ടിക്കരയാം
മുറുവേറ്റു നീറുന്ന വിരിമാറിലെന്റെ
വിരലിനാൽ തഴുകി വെണ്ണ പുരട്ടാം
ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ
അരികിൽ ഞാനിപ്പോൾ വന്നെങ്കിൽ
എന്നും ഞാൻ ചെന്നു വിളിച്ചില്ലയെങ്കിൽ
ഉണ്ണില്ലലുറങ്ങില്ലാ മൽജീവനാഥൻ
എന്നും ഞാൻ ചെന്നു വിളിച്ചില്ലയെങ്കിൽ
ഉണ്ണില്ലലുറങ്ങില്ലാ മൽജീവനാഥൻ
ഉള്ളിൽ കിടക്കുമെൻ ഉണ്ണിതൻ അച്ഛനെ
കണ്ണോടു കണ്ണെന്നു കാണിക്കും ദൈവം
ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ
അരികിൽ ഞാനിപ്പോൾ വന്നെങ്കിൽ
ഗാനം | ആലാപനം |
---|---|
ഗാനം ഒരു കൊച്ചു സ്വപ്നത്തിൻ | ആലാപനം എസ് ജാനകി |
ഗാനം കന്നിയിൽ പിറന്നാലും | ആലാപനം കെ ജെ യേശുദാസ് |
ഗാനം മറ്റൊരു സീതയെ കാട്ടിലേക്കയയ്ക്കുന്നൂ | ആലാപനം കമുകറ പുരുഷോത്തമൻ |
ഗാനം പണ്ടു നമ്മൾ കണ്ടിട്ടില്ല | ആലാപനം എസ് ജാനകി, ബി വസന്ത |
ഗാനം ചേട്ടത്തിയമ്മ എന്റെ ചേട്ടത്തിയമ്മ | ആലാപനം രേണുക |
ഗാനം മണ്ണെറിഞ്ഞാൽ പൊന്നു വിളയും | ആലാപനം രേണുക, കെ ജെ യേശുദാസ്, കോറസ് |
ഗാനം ഉടലുകളറിയാതുയിരുകള് രണ്ടും | ആലാപനം കെ പി ഉദയഭാനു, ബി വസന്ത |