മണ്ണെറിഞ്ഞാൽ പൊന്നു വിളയും

മണ്ണെറിഞ്ഞാല്‍ പൊന്നു വിളയും
മലയാളക്കരയില്‍
കല്യാണക്കിളി കാരോലക്കിളി
പൊന്നോണത്തിനു വന്നാട്ടേ 
വന്നാട്ടേ - വന്നാട്ടേ.... 
(മണ്ണെറിഞ്ഞാല്‍... )

ചെങ്കോട്ട കോട്ട കടന്ന് 
വയനാടന്‍ കുന്നു കടന്ന്
തങ്കത്തിന്‍ ചിറകും വീശി 
താഴോട്ടങ്ങിനെ വന്നാട്ടെ
കല്യാണക്കിളി കാരോലക്കിളി
പൊന്നോണത്തിനു വന്നാട്ടേ 
വന്നാട്ടേ - വന്നാട്ടേ..

ഇത്തിരിനെല്ലേ പാണ്ടിനെല്ലേ
ഇന്നല്ലേ നമ്മുടെ കേരളത്തില്‍
പുത്തരി കൊയ്യും പാവങ്ങള്‍ക്കും
പട്ടിണികൊണ്ടാണത്താഴം
പട്ടിണികൊണ്ടാണത്താഴം

മാവേലി വാണൊരു നാട്ടില്‍
മാനവരൊന്നാകേണം
കാലത്തിന്‍ കോലം മാറി
വേലക്കാരിനിയെല്ലാരും (മാവേലി.. )
കല്യാണക്കിളി കാരോലക്കിളി
പൊന്നോണത്തിനു വന്നാട്ടേ 
വന്നാട്ടേ - വന്നാട്ടേ... 

മണ്ണെറിഞ്ഞാല്‍ പൊന്നു വിളയും
മലയാളക്കരയില്‍
കല്യാണക്കിളി കാരോലക്കിളി
പൊന്നോണത്തിനു വന്നാട്ടേ 
വന്നാട്ടേ - വന്നാട്ടേ.... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mannerinjaal ponnu vilayum

Additional Info

അനുബന്ധവർത്തമാനം