കന്നിയിൽ പിറന്നാലും
കന്നിയിൽ പിറന്നാലും കാർത്തിക നാളായാലും
കണ്ണിനു കണ്ണായ് തന്നെ ഞാൻ വളർത്തും - എന്റെ
കണ്ണിനു കണ്ണായ് തന്നെ ഞാൻ വളർത്തും
(കന്നിയിൽ... )
പെൺകുഞ്ഞാണെങ്കിലും ആൺകുഞ്ഞാണെങ്കിലും
തങ്കത്തിൻ തൊട്ടിൽ കെട്ടി താരാട്ടും ഞാൻ (2)- നല്ല
തങ്കത്തിൻ തൊട്ടിൽ കെട്ടി താരാട്ടും ഞാൻ
പവിഴം പോൽ ചുമന്നൊരു പട്ടിളം കാതിൽ മെല്ലെ
കവിത തുളുമ്പുമൊരു പേരു വിളിക്കും - പേരു വിളിക്കും (2)
കണ്ണു തട്ടാതിരിക്കുവാൻ അമ്മയെക്കൊണ്ടു തന്നെ
കണ്ണാടി കവിളത്തും പൊട്ട് കുത്തിക്കും - കുഞ്ഞി
പ്പൊട്ടു കുത്തിക്കും (2)
(കന്നിയിൽ... )
കനകത്തൂശിയാൽ നിങ്ങൾ കാതു രണ്ടും തുളയ്ക്കുമ്പോൾ
കണ്ട് നിൽക്കാൻ വയ്യാതെ ഓടിയൊളിക്കും - ഓടിയൊളിക്കും (2)
നാട്ടുനടപ്പൊത്ത് നമ്മൾ നാലാളെ വിളിച്ചിട്ട്
ചോറ്റാനിക്കരെ ചെന്ന് ചോറുകൊടുക്കും (2)
കന്നിയിൽ പിറന്നാലും കാർത്തിക നാളായാലും
കണ്ണിനു കണ്ണായ് തന്നെ ഞാൻ വളർത്തും - എന്റെ
കണ്ണിനു കണ്ണായ് തന്നെ ഞാൻ വളർത്തും