വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ
ചേർത്തതു് Kishor Kumar സമയം
വാതിലില്‍ ആ വാതിലില്‍
കാതോര്‍ത്തു നീ നിന്നീലേ
പാതിയില്‍ പാടാത്തോരാ
തേനൂറിടും ഇശലായ് ഞാന്‍ (2)
ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍
ചെഞ്ചുണ്ടില്‍ ചേര്‍ന്നു (2)
കാണാനോരോ വഴി തേടി
കാണുംനേരം മിഴി മൂടി
ഓമലേ നിന്നീലയോ
നാണമായ് വഴുതീലയോ
പുന്നാരം ചൊരിയുമളവിലവളിളകിമറിയുമൊരു കടലായി
കിന്നാരം പറയുമഴകിലവളിടറിയിടരുമൊരു മഴയായി
കളിചിരിനിറവുകള് കണിമലരിതളുകള് വിടരുകിതരുമയിലായ്
ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍
ചെഞ്ചുണ്ടില്‍ താനേ (2)
ഏതോ കതകിന് വിരിനീക്കി
നീല കണ്മുനയെറിയുമ്പോള്‍
ദേഹമോ തളരുന്നുവോ
മോഹമോ വളരുന്നുവോ
നിന്നോളം ഉലകിലോരുവള്‍ നിന് അഴകുതികയുവതിനില്ലല്ലോ
മറ്റാരും വരളുംമിഴിയിലിനി കുളിരുപകരുവതിനില്ലല്ലോ
ഓ... നറുമൊഴിയരുളുകള്‍ കരളിലെകുരിവികള്‍ കുറുകുകിതനുപമമായ്
ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍
ചെഞ്ചുണ്ടില്‍ താനേ (2)
ഗാനം | ആലാപനം |
---|---|
ഗാനം അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി | ആലാപനം ഗോപി സുന്ദർ, അന്ന കാതറീന വാലയിൽ |
ഗാനം വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ | ആലാപനം ഹരിചരൺ ശേഷാദ്രി |
ഗാനം മേല്‍ മേല്‍ മേല്‍ വിണ്ണിലെ | ആലാപനം നരേഷ് അയ്യർ, അന്ന കാതറീന വാലയിൽ |
ഗാനം സുബാനളളാ | ആലാപനം നവീൻ അയ്യർ |
ഗാനം സഞ്ചാരി നീ | ആലാപനം ലഭ്യമായിട്ടില്ല |