വിണ്ണിന്റെ വിരിമാറിൽ - രതീഷ് കുമാർ


If you are unable to play audio, please install Adobe Flash Player. Get it now.

Singer: 
Vinninte virimaril - Ratheesh Kumar

വിദ്യാധരൻ മാഷിന്റെ ഒരു മാസ്റ്റർപീസ് ഗാനം - പി ഭാസ്ക്കരന്റെ വരികൾ..യേശുദാസ് ആലപിച്ചത് ഞാൻ പാടൂന്നു. ഇത് കേട്ടിട്ട് അഭിപ്രായമറിയിക്കുമല്ലോ.

വിണ്ണിന്റെ വിരിമാറിൽ

വിണ്ണിന്റെ വിരിമാറിൽ
മഴവില്ലിൻ മണിമാല
കണ്ണന്റെ മാറിങ്കൽ
ഞാൻ ചാർത്തിയ വനമാല (വിണ്ണിന്റെ...)

ഏതിനാണു ഭംഗിയെന്റെ പ്രിയ തോഴി എന്നു
രാധ കൊഞ്ചിച്ചോദിച്ചു സഖിയോടായ്
രാധ കൊഞ്ചിച്ചോദിച്ചു സഖിയോടായ് (വിണ്ണിന്റെ...)

വാനത്തിൻ പൂങ്കവിളിൽ
മൂവന്തിച്ചോപ്പു നിറം
വനമാലി തൻ കവിളിൽ
എൻ തിലകത്തിൻ സിന്ദൂരം
ഏതിനാണഴകെന്റെ പ്രിയ തോഴി എന്നു
രാധ കൊഞ്ചിച്ചോദിച്ചു സഖിയോടായ്
രാധ കൊഞ്ചിച്ചോദിച്ചു സഖിയോടായ് (വിണ്ണിന്റെ...)

മന്ദാനിലനൊഴുകുമ്പോൾ
വൃന്ദാവനമുണരുന്നൂ
നന്ദാത്മജ പൂജക്കായ്
എന്നാത്മാവുണരുന്നു
ഏതിനാണു ഭാഗ്യമെന്റെ പ്രിയ തോഴിഎന്നു
രാധ കൊഞ്ചിച്ചോദിച്ചു സഖിയോടായ്
രാധ കൊഞ്ചിച്ചോദിച്ചു സഖിയോടായ് (വിണ്ണിന്റെ...)