മാനവഹൃദയത്തിൻ അണിയറയിൽ

മാനവഹൃദയത്തിൻ അണിയറയിൽ
ഒരു നാടകത്തിന്റെ അന്ത്യരംഗം
മധുവിധു രജനി തൻ മണിയറയിൽ
മറ്റൊരു നാടകത്തിൻ ആദ്യരംഗം (മാനവ...)

അരങ്ങിൽ വെച്ചെല്ലാരും ചിരിക്കുന്നു
അണിയറയിൽ പോയി കരയുന്നു
കയ്യടി കഴിഞ്ഞിട്ടും കാണികൾ പിരിഞ്ഞിട്ടും
കദന ഗദ്ഗദം മാത്രം കേൾക്കുന്നു (മാനവ...)

പുഞ്ചിരി വിളക്കുകൾ തെളിയിക്കുന്നു
നെഞ്ചിലെ ദുഃഖങ്ങൾ മറയ്ക്കുന്നു
ഇന്നു തുടങ്ങുമീ നവസ്വപ്നാടനത്തിൻ
അന്ത്യമാം രംഗം ആർക്കറിയാം(മാനവ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanavahridayathin Aniyarayil

Additional Info

അനുബന്ധവർത്തമാനം