പണ്ടു പണ്ടൊരു കാലത്ത്
പണ്ടു പണ്ടൊരു കാലത്ത്
പമ്പയാറ്റിൻ തീരത്ത്
കതിർക്കാണാപക്ഷിയൊരുത്തി
കതിരു കൊത്താൻ പോയി (പണ്ടു..)
പച്ചക്കതിരിനു പാലുറച്ചില്ല
പൈങ്കിളി രാപ്പകൽ കാവലിരുന്നൂ
നീലക്കുയിലൊന്നു നീട്ടി വിളിച്ചു
മേലേ മാനത്തു നിന്നും (പണ്ടു..)
കായലിന്നക്കരെ കാണാക്കുളങ്ങരെ
കസ്തൂരിമാവുകൾ പൂത്തു
പൂന്തേൻ കുടിക്കാൻ മാന്തളിർ തിന്നാൻ
പോകാം പോകാം പെണ്ണേ
പോകാം പോകാം പെണ്ണേ (പണ്ടു...)
കതിരുകാണാക്കിളി മോഹിച്ചു ദാഹിച്ചു
കാക്കക്കുയിലിന്റെ കൂടെപ്പോയ്
കാണാക്കുളങ്ങരെ കസ്തൂരി മാവില്ല
കായലും പായലും മാത്രം
കായലും പായലും മാത്രം
ആരിയൻ നെല്ലിനു മൂപ്പുറച്ചപ്പോൾ
ആറ്റയും തത്തയും ചോദിച്ചു
കനകമണിക്കറ്റ കൊയ്യാറായപ്പോൾ
കതിരുകാണാക്കിളി നീയെങ്ങു പോയ്
കതിരു കാണാക്കിളി നീയെങ്ങു പോയ്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pandu Pandoru Kaalathu
Additional Info
ഗാനശാഖ: