കായാമ്പൂ കണ്ണിൽ വിടരും
ചേർത്തതു് AjeeshKP സമയം
കായാമ്പൂ കണ്ണിൽ വിടരും
കമലദളം കവിളിൽ വിടരും
അനുരാഗവതീ നിൻ ചൊടികളിൽ
നിന്നാലിപ്പഴം പൊഴിയും
(കായാമ്പൂ..)
പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
പുഴയുടെ ഏകാന്ത പുളിനത്തിൽ
നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
നിത്യ വിസ്മയവുമായ് ഞാനിറങ്ങീ
നിത്യ വിസ്മയവുമായ് ഞാനിറങ്ങീ - സഖീ
ഞാനിറങ്ങീ
(കായാമ്പൂ..)
നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്
നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
കെട്ടിയിട്ടു
(കായാമ്പൂ...)
Film/album:
Lyricist:
Music:
Singer:
Raaga:
ഗാനം | ആലാപനം |
---|---|
ഗാനം പുഴകൾ മലകൾ പൂവനങ്ങൾ | ആലാപനം കെ ജെ യേശുദാസ് |
ഗാനം തപ്പു കൊട്ടാമ്പുറം | ആലാപനം പി സുശീല, കോറസ് |
ഗാനം കായാമ്പൂ കണ്ണിൽ വിടരും | ആലാപനം കെ ജെ യേശുദാസ് |
ഗാനം നിത്യവിശുദ്ധയാം കന്യാമറിയമേ | ആലാപനം കെ ജെ യേശുദാസ് |
ഗാനം ആയിരം പാദസരങ്ങൾ | ആലാപനം കെ ജെ യേശുദാസ് |
ഗാനം പഞ്ചതന്ത്രം കഥയിലെ | ആലാപനം പി സുശീല |
ഗാനം കായാമ്പൂ കണ്ണിൽ (bit) | ആലാപനം കെ ജെ യേശുദാസ് |