രാത്തിങ്കൽ പൂത്താലി - അരുൺ


If you are unable to play audio, please install Adobe Flash Player. Get it now.

Singer: 

രാത്തിങ്കൾ പൂത്താലി ചാർത്തി

രാത്തിങ്കൾ പൂത്താലി ചാർത്തി
കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി
നാലില്ലക്കോലായിൽ പൂവേളിപുൽ‌പ്പായിൽ
നവമി നിലാവേ നീ വിരിഞ്ഞു.. നെഞ്ചിൽ ‍
നറുജപതീർത്ഥമായ് നീ നിറഞ്ഞു...

പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ
പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്
നോവുകൾ മാറാല മൂടും മനസ്സിന്റെ
മച്ചിലെ ശ്രീദേവിയാക്കി..
മംഗലപ്പാലയിൽ മലർക്കുടമായ്
മണിനാഗക്കാവിലെ മൺ‌വിള‍ക്കായ്...

കാവടിയാടുമീ കൺ‌തടവും നിന്റെ
കസ്തൂരി ചോരുമീ കവിളിണയും...
മാറിലെ മാലേയമധുചന്ദ്രനും നിന്നെ
മറ്റൊരു ശ്രീലക്ഷ്മിയാക്കി...
താമരപ്പൂവിരൽ നീ തൊടുമ്പോൾ
തരളമെൻ സ്വപ്നവും തനിത്തങ്കമായ്...

.