ദേവകന്യക സൂര്യതംബുരു - M

ദേവകന്യക സൂര്യതം‌ബുരു മീട്ടുന്നൂ..
സ്‌നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു..
മഞ്ഞളാടുന്ന പൊൻ‌വെയിൽ മഞ്ഞുകോടിയുടുക്കുന്നു
വിണ്ണിൽ മേയുന്ന വെണ്മുകിൽ വെള്ളിച്ചാമരം വീശുന്നൂ...

കുങ്കുമം പൂക്കും കുന്നിന്മേലൊരു കുഞ്ഞിളംകിളി പാടുന്നു..
അമ്പലം ചുറ്റിയെത്തും പ്രാവുകൾ ആര്യൻപൊൻ‍പാടം കൊയ്യുന്നു..
വെള്ളിയാഴ്ച പുലർച്ചയോ പുള്ളോർപൂങ്കുടം കൊട്ടുന്നു
നാഴിയിൽ മുളനാഴിയിൽ ഗ്രാമം നന്മമാത്രമളക്കുന്നു..
നന്മ മാത്രമളക്കുന്നു..

തെങ്ങിളം നീരാം പൊൻ‌നിളേ നിന്നിൽ മുങ്ങിത്തോർത്തും പുലരികൾ..
വാർമണൽ‌ പീലികൂന്തലിൽ നീലശംഖുപുഷ്പങ്ങൾ ചൂടുന്നു..
കുംഭമാസ നിലാവിന്റെ കുമ്പിൾ പോലെ തുളുമ്പുന്നു..
തങ്കനൂപുരം ചാർത്തുന്നു മണി തിങ്കൾ നോയമ്പു നോക്കുന്നു..
തിങ്കൾ നോയമ്പു നോക്കുന്നു..

 

.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.66667
Average: 6.7 (3 votes)
Devakanyaka sooryathamburu - M

Additional Info

അനുബന്ധവർത്തമാനം