പാതിരാപ്പുള്ളുണർന്നു

പാതിരാപ്പുള്ളുണര്‍ന്നു പരല്‍‌ മുല്ലക്കാടുണര്‍ന്നു
പാഴ്‌മുളം കൂട്ടിലേ കാറ്റുണര്‍ന്നു (2)
താമരപ്പൂങ്കൊടീ... തങ്കച്ചിലമ്പൊലീ...
നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ.. (പാതിരാ..)

ചന്ദന ജാലകം തുറക്കൂ നിൻ
ചെമ്പകപ്പൂമുഖം വിടര്‍ത്തൂ
നാണത്തിന്‍ നെയ്ത്തിരി കൊളുത്തൂ നീ
നാട്ടുമാഞ്ചോട്ടില്‍ വന്നിരിക്കൂ
അഴകുഴിയും മിഴികളുമായ് കുളിരണിയും മൊഴികളുമായ്
ഒരു മാത്രയെന്നെയും ക്ഷണിക്കൂ
ഈ രാത്രി ഞാന്‍ മാത്രമായ് (പാതിരാ..)

അഞ്ജനക്കാവിലെ നടയില്‍ ഞാന്‍
അഷ്ടപദീലയം കേട്ടൂ
അന്നു തൊട്ടെന്‍ കരള്‍ചിമിഴില്‍ നീ
ആര്‍ദ്രയാം രാധയായ് തീര്‍ന്നു
പുഴയൊഴുകും വഴിയരികില്‍
രാക്കടമ്പിന്‍ പൂമഴയില്‍
മുരളികയൂതി ഞാന്‍ നില്പൂ
പ്രിയമോടെ വരികില്ലയോ…. (പാതിരാ..)

-----------------------------------------------------------
     
   
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.5
Average: 6.5 (2 votes)
Pathira pullunarnnu

Additional Info

Year: 
1996

അനുബന്ധവർത്തമാനം