ചൈത്രം ചായം ചാലിച്ചു

ചൈത്രം ചായം ചാലിച്ചു

ചൈത്രം ചായം ചാലിച്ചു നിന്റെ ചിത്രം വരയ്ക്കുന്നു,
ചാരുചിത്രം വരയ്ക്കുന്നു..

എങ്ങുനിന്നെങ്ങുനിന്നീ കവിൾ തട്ടിലീ
കുങ്കുമവർണ്ണം പകർന്നു?
മാതളപ്പൂക്കളിൽ നിന്നോ, മലർവാക തളിർത്തതിൽ നിന്നോ?
പാടിപ്പറന്നു പോം എൻകളിതത്ത തൻ പാടലമാം ചുണ്ടിൽ നിന്നോ?
ആ..ആ..ആ..ആ....
(ചൈത്രം ചായം ....)

എങ്ങുനിന്നെങ്ങുനിന്നീ കുളിർനെറ്റിയിൽ
ചന്ദനത്തിൻ നിറം വാർന്നു?
ഈ മിഴിപ്പൂവിലെ നീലം  ഇന്ദ്രനീലമണിച്ചില്ലിൽ നിന്നോ?
മേനിയിലാകെ പടരുമീ സൗവർണ്ണം ഏതുഷഃസന്ധ്യയിൽ നിന്നോ?
ആ..ആ..ആ..ആ
(ചൈത്രം ചായം ....)

Film/album: