ഒരു രാത്രി കൂടി വിട വാങ്ങവേ - M
ചേർത്തതു് Kiranz സമയം
ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ടു മൂളി വെയിൽ വീഴവേ
പതിയേ പറന്നെന്നരികിൽ വരും
അഴകിന്റെ തൂവലാണു നീ..
(ഒരു രാത്രി)
പലനാളലഞ്ഞ മരുയാത്രയിൽ
ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ
മിഴികൾക്കു മുമ്പിലിതളാർന്നു നീ
വിരിയാനൊരുങ്ങി നിൽക്കയോ..
വിരിയാനൊരുങ്ങി നിൽക്കയോ...
പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
തനിയേകിടന്നു മിഴിവാർക്കവേ
ഒരു നേർത്ത തെന്നലലിവോടെ വന്നു
നെറുകിൽ തലോടി മാഞ്ഞുവോ..
നെറുകിൽ തലോടി മാഞ്ഞുവോ...
(ഒരു രാത്രി)
മലർമഞ്ഞു വീണ വനവീഥിയിൽ
ഇടയന്റെ പാട്ടു കാതോർക്കവേ..
ഒരു പാഴ്ക്കിനാവിലുരുകുന്നൊരെൻ
മനസ്സിന്റെ പാട്ടു കേട്ടുവോ..
മനസ്സിന്റെ പാട്ടു കേട്ടുവോ...
നിഴൽ വീഴുമെന്റെ ഇടനാഴിയിൽ
കനിവോടെ പൂത്ത മണിദീപമേ..
ഒരു കുഞ്ഞു കാറ്റിലണയാതെ നിൻ
തിരിനാളമെന്നും കാത്തിടാം..
തിരിനാളമെന്നും കാത്തിടാം...
(ഒരു രാത്രി)
ഗാനം | ആലാപനം |
---|---|
ഗാനം ഒരു രാത്രി കൂടി വിട വാങ്ങവേ - M | ആലാപനം കെ ജെ യേശുദാസ് |
ഗാനം എത്രയോ ജന്മമായ് നിന്നെ ഞാൻ | ആലാപനം ശ്രീനിവാസ്, സുജാത മോഹൻ |
ഗാനം കൺഫ്യൂഷൻ തീർക്കണമേ | ആലാപനം എം ജി ശ്രീകുമാർ, കോറസ് |
ഗാനം ചൂളമടിച്ച് കറങ്ങി നടക്കും | ആലാപനം കെ എസ് ചിത്ര, കോറസ് |
ഗാനം കുന്നിമണിക്കൂട്ടില് | ആലാപനം എം ജി ശ്രീകുമാർ, കെ എസ് ചിത്ര |
ഗാനം മാരിവില്ലിൻ | ആലാപനം ശ്രീനിവാസ്, ബിജു നാരായണൻ, ടിമ്മി |
ഗാനം ഒരു രാത്രികൂടി വിടവാങ്ങവേ - D | ആലാപനം കെ ജെ യേശുദാസ്, കെ എസ് ചിത്ര |
ഗാനം പൂഞ്ചില്ലമേല് ഊഞ്ഞാലിടും | ആലാപനം കെ എസ് ചിത്ര |
ഗാനം ഒരു രാത്രികൂടി വിടവാങ്ങവേ - F | ആലാപനം കെ എസ് ചിത്ര |