സാഗരമേ ശാന്തമാക നീ
ചേർത്തതു് Achinthya സമയം
സാഗരമേ ശാന്തമാക നീ
സാന്ധ്യരാഗം മായുന്നിതാ
ചൈത്രദിനവധു പോകയായ്
ദൂരെ യാത്രാമൊഴിയുമായ് (സാഗരമേ)
തളിർത്തൊത്തിലാരോ പാടീ
തരൂ ഒരു ജന്മം കൂടി
പാതിപാടും മുൻപേ വീണൂ
ഏതോ കിളിനാദം കേണൂ (2)
ചൈത്രവിപഞ്ചിക മൂകമായ്
എന്തേ മൌനസമാധിയായ്? (സാഗരമേ)
വിഷുപ്പക്ഷിയേതോ കൂട്ടിൽ
വിഷാദാർദ്രമെന്തേ പാടി
നൂറു ചൈത്രസന്ധ്യാരാഗം
പൂ തൂകാവു നിന്നാത്മാവിൽ (2)
Film/album:
Lyricist:
Music:
Singer:
ഗാനം | ആലാപനം |
---|---|
ഗാനം സന്ധ്യേ കണ്ണീരിതെന്തേ | ആലാപനം എസ് ജാനകി |
ഗാനം സാഗരമേ ശാന്തമാക നീ | ആലാപനം കെ ജെ യേശുദാസ് |
ഗാനം നീ മായും നിലാവോ | ആലാപനം കെ ജെ യേശുദാസ് |
ഗാനം മേലെ പൂമല | ആലാപനം കെ ജെ യേശുദാസ്, സബിത ചൗധരി |
ഗാനം ഈ മലർകന്യകൾ | ആലാപനം എസ് ജാനകി |
ഗാനം മാടപ്രാവേ വാ | ആലാപനം കെ ജെ യേശുദാസ് |