മേലെ പൂമല

മേലെ പൂമല താഴെ തേനല കാറ്റേ വാ
പാലപ്പൂങ്കന്യക്ക് പളുങ്കു കോർക്കും നിലാവിൻ മഞ്ചലിൽ
കാറ്റേ വാ നീ വാ നീ വാ (മേലേ)

കണിപ്പൂവു ചൂടി കളിയോടം തുഴഞ്ഞു നീ അരികിൽ വാ
വേളിപ്പട്ടു വേണ്ടേ താളമേളം വേണ്ടേ വേണ്ടേ
സൂര്യകാന്തിമലർത്താലി വേണ്ടേ (കണിപ്പൂവു ചൂടി..)
കണ്മണീ പാടൂ പാടൂ നീ ചിങ്ങക്കാറ്റേ നീ വാ നീ വാ നീ വാ ( മേലെ)

മുടിപ്പീലിചൂടും മുളങ്കാടിന്റെ കിങ്ങിണിക്കുഴലുമായ്
താലപ്പൊലി വേണ്ടേ താളവൃന്ദം വേണ്ടേ വേണ്ടേ
പൂവു തേടിത്തേടി പാടും കാറ്റേ (മുടിപ്പീലിചൂടും...)
കണ്മണീ പാടൂ പാടൂ നീ ചെല്ലക്കാറ്റേ നീ വാ നീ വാ നീ വാ ( മേലെ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mele Poomala

Additional Info

അനുബന്ധവർത്തമാനം