നീ മായും നിലാവോ

നീ മായും നിലാവോ എൻ ജീവന്റെ കണ്ണീരോ കണ്ണീരോ (2)
നീ പ്രണയത്തിൻ ഹംസഗാനം
നീ അതിലൂറും കണ്ണീർക്കണം
മായുന്നിതോ ഈ മാരിവിൽ‌പ്പൂവ് (നീ മായും )
ഈ മൺ‌കൂടു നിന്നോടു കണ്ണീരോടോതുന്നിതാ
പോവല്ലേ (2)

നീ ഒരു പൂവിൻ മൌനഗാനം
നീ ഹൃദയത്തിൻ ഗാനോത്സവം
മായുന്നിതോ ഈ മാരിവിൽ‌പ്പൂവ്

നീ ഒരു വാക്കും പറഞ്ഞീലാ
നീൾമിഴിപ്പൂക്കൾ നനഞ്ഞീലാ
മായുന്നിതോ ഈ മാരിവിൽ‌പ്പൂവ് (നീ മായും)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
nee mayum nilaavo

Additional Info