ഈ മലർകന്യകൾ

ഈമലര്‍ക്കന്യകള്‍ മാരനുനേദിക്കും
പ്രേമമെന്ന തേനില്ലേ (2)
അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ പകര്‍ന്നു
അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ നുകര്‍ന്നു (2)
ഈമലര്‍ക്കന്യകള്‍ മാരനുനേദിക്കും
പ്രേമമെന്ന തേനില്ലേ 

പിന്നെ ഞാനോതിയ വാക്കിലെല്ലാം
എന്തൊരു സംഗീതം നിന്നെ-
ക്കുറിച്ചുള്ള പാട്ടിലെല്ലാം എന്തെന്തു മാധുര്യം
(പിന്നെ ഞാനോതിയ...)
എന്തെന്തു മാധുര്യം...(ഈമലര്‍ക്കന്യകള്‍..)

പിന്നെ നിന്‍കണ്‍കളില്‍ നോക്കിനില്‍ക്കാന്‍ 
എന്തെന്തൊരാവേശം പിന്നെ-
നിന്‍നിശ്വാസമേറ്റു നില്‍ക്കെ ഇന്നെന്തൊരുന്മാദം
(പിന്നെ നിന്‍ കണ്‍കളില്‍ .)
ഇന്നെന്തൊരുന്മാദം....

ഈമലര്‍ക്കന്യകള്‍ മാരനുനേദിക്കും
പ്രേമമെന്ന തേനില്ലേ 
അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ പകര്‍ന്നു
അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ നുകര്‍ന്നു 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee Malarkanyakal

Additional Info

അനുബന്ധവർത്തമാനം