അശ്വിൻ കൃഷ്ണ
Aswin Krishna
എറണാകുളം സ്വദേശിയായ അശ്വിൻ കൃഷ്ണ. M.R.S.V.H.SCHOOL മഴുവന്നൂരിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചോക്ലേറ്റ് എന്ന സിനിമയിൽ മെന്റോസ് ആന്റണി( വീഡിയോ എഡിറ്റിങ്ങ് ), ജുഗുനു അളവിൽ എന്നിവരുടെ അസിസ്റ്റന്റ് ആയിട്ടാണ് അശ്വിന്റെ ചലച്ചിത്രലോകത്തേയ്ക്കുള്ള തുടക്കം. തുടർന്ന് ലോലിപ്പോപ്പ്, കയം (ട്രെയ്ലർ എഡിറ്റ്) എന്നീ ചിത്രങ്ങളിലും പ്രവർത്തിച്ചു. മാന്ത്രികൻ എന്ന സിനിമക്ക് വേണ്ടി പ്രോമോ സോങ് എഴുതി എഡിറ്റ് ചെയ്തിട്ടുണ്ട് ( സിനിമയിൽ ഇല്ല ). 'അറ്റ് വൺസ്' സിനിമയുടെ ബി ജി എമ്മിൽ വന്നു പോകുന്ന 4 വരി അശ്വിന്റെതാണ് 'അനാത്തീമ' എന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം ചെയ്തുകൊണ്ട് സ്വതന്ത്ര എഡിറ്റിർ ആയി തുടക്കം കുറിച്ചിരിക്കുകയാണ് അശ്വിൻ കൃഷ്ണ