കുമ്പാരീസ് തീം
ആ...
കലിപടർന്ന് കടലിരമ്പി
സടയടിച്ച് പട നിറച്ച്
വടറി ഇടറി പതറിടാതെ
പടയൊരുക്കമായ്...
അതി കഠോരമേറിടുന്ന
പാപമിന്ന് കണ്ണിനുള്ളിലെ-
രിയുമിന്ന് വെന്തുരുക്കി
വന്നിടുന്നിതാ...
അരങ്ങൊരുങ്ങിടുന്നു
വീരം... ധീരം...
അടർന്നൊഴിഞ്ഞിടാതെ
പോരിൻ വീര്യം...
ഉറഞ്ഞു തുള്ളിടുന്നു
മാനം ദൂരം...
കലികാലം കത്തി നിൽക്കയായ്...
കുമ്പാരീസ്... ആ....
പതനമേ... വിട തരൂ...
പതിയെ നീ... പടിയിറങ്ങിടൂ...
വാനമേ... ഭൂമിയേ...
എന്നിലേ... തീ പടർത്തിടൂ...
പതഞ്ഞു പൊങ്ങിടുന്നൊ-
രസുരവർഗ്ഗ പാപജന്മം...
അനന്തമാഴിയിൽ നിറഞ്ഞിടുന്നിതാ... ആ...
അകം പുറം തിരഞ്ഞിത-
ഗ്നിയിൽ ജ്വലിച്ചു നിന്നൂ...
കടന്നു സാഗരം തിരഞ്ഞിടുന്നിതാ...
അരങ്ങൊരുങ്ങിടുന്നു
വീരം... ധീരം...
അടർന്നൊഴിഞ്ഞിടാതെ
പോരിൻ വീര്യം...
ഉറഞ്ഞു തുള്ളിടുന്നു
മാനം ദൂരം...
കലികാലം കത്തി നിൽക്കയായ്...
കുമ്പാരീസ്... ആ....