ആലിപ്പഴം പോലെ ചിരിക്കണ

ആലിപ്പഴം പോലെ ചിരിക്കണ 
പെണ്ണുങ്ങൾ ഉള്ളൊരു നാടാണേ...
ആലപ്പുഴ എന്നീ നാടിനു പേരാണേ...
ചങ്കു പറി ചങ്കു തന്നീടുന്നോ-
രാണുങ്ങൾ ഉള്ളൊരു നാടാണേ...
ചങ്കായി ചേരുന്നൊരുള്ളോര് നാടാണേ...

ആലിപ്പഴം പോലെ ചിരിക്കണ 
പെണ്ണുങ്ങൾ ഉള്ളൊരു നാടാണേ...
ആലപ്പുഴ എന്നീ നാടിനു പേരാണേ...
ചങ്കു പറി ചങ്കു തന്നീടുന്നോ-
രാണുങ്ങൾ ഉള്ളൊരു നാടാണേ...
ചങ്കായി ചേരുന്നൊരുള്ളോര് നാടാണേ...

ആഴിത്തിരമാലകൾ ചേലോടെ 
ആടിക്കളിക്കണ നാടാണേ...
ആലപ്പുഴ എന്നീ നാടിനു പേരാണേ...
പുന്നമടക്കായലിൽ വള്ളങ്ങൾ 
പാഞ്ഞു കുതിക്കണ നാടാണേ...
ചുണ്ടന്റെ തലയെടുപ്പുള്ള നാടാണേ...

കറുത്തമ്മ കണ്ടു പ്രേമിച്ചോരു 
പരീക്കുട്ടീടെ നാടാണേ...
ആലപ്പുഴ എന്നീ നാടിനു പേരാണേ...
പട്ടണത്തിന്നഴക് കൂട്ടണ 
പാലങ്ങളുള്ളൊരു നാടാണേ...
പാലത്തിനു ചേലൊത്ത പേരുള്ള നാടാണേ...

ആലിപ്പഴം പോലെ ചിരിക്കണ 
പെണ്ണുങ്ങൾ ഉള്ളൊരു നാടാണേ...
ആലപ്പുഴ എന്നീ നാടിനു പേരാണേ...
ചങ്കു പറി ചങ്കു തന്നീടുന്നോ-
രാണുങ്ങൾ ഉള്ളൊരു നാടാണേ...
ചങ്കായി ചേരുന്നൊരുള്ളോര് നാടാണേ...

മതമെന്ന് ജാതിയെന്നില്ലാതെ 
മനുഷ്യരുള്ളൊരു നാടാണേ...
ആലപ്പുഴ എന്നീ നാടിനു പേരാണേ...
കാരിരുമ്പിൻ കരുത്തുള്ളോരുടെ 
കരളുറപ്പുള്ള നാടാണേ...
കടലിന്റെ മക്കളുമുള്ളൊരു നാടാണേ...

നിറ നിറ കുട്ടനാടും...
കസവിട്ട കുമരകവും...
അവളുടെ അഴക് നിറയവേ....
തകിലടി തിമില താളമായ്...

ആലിപ്പഴം പോലെ ചിരിക്കണ 
പെണ്ണുങ്ങൾ ഉള്ളൊരു നാടാണേ...
ആലപ്പുഴ എന്നീ നാടിനു പേരാണേ...
ചങ്കു പറി ചങ്കു തന്നീടുന്നോ-
രാണുങ്ങൾ ഉള്ളൊരു നാടാണേ...
ചങ്കായി ചേരുന്നൊരുള്ളോര് നാടാണേ...

ആഴിത്തിരമാലകൾ ചേലോടെ 
ആടിക്കളിക്കണ നാടാണേ...
ആലപ്പുഴ എന്നീ നാടിനു പേരാണേ...
പുന്നമടക്കായലിൽ വള്ളങ്ങൾ 
പാഞ്ഞു കുതിക്കണ നാടാണേ...
ചുണ്ടന്റെ തലയെടുപ്പുള്ള നാടാണേ...
ചുണ്ടന്റെ തലയെടുപ്പുള്ള നാടാണേ...
ആലപ്പുഴ എന്നീ നാടിനു പേരാണേ...
ആലപ്പുഴ എന്നീ നാടിനു പേരാണേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Alippazham pole