അക്ഷയ് രാധാകൃഷ്ണൻ

Akshay Radhakrishnan

എറണാകുളം ജില്ലയിലെ ആലുവ പട്ടേരിപുരം സ്വദേശിയാണ് അക്ഷയ് രാധാകൃഷ്ണൻ. വിദ്യാദിരാജ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു അക്ഷയ് യുടെപ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം യൂണിയൻ കൃസ്ത്യൻ കോളേജിൽ നിന്നും സാഹിത്യത്തിൽ ബിരുദം നേടി.സ്‌കൂൾ പഠനകാലത്ത് കലാരംഗത്ത് സജീവമായിരുന്നു അക്ഷയ്. ആ കാലത്താണ് കൽക്കട്ടാ ന്യൂസ് എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തു

 പന്ത്രാണ്ടാം ക്ലാസ് പഠനത്തിന് ശേഷം ചെന്നൈയിൽ ഫിലിം മേക്കിംഗ് പഠിക്കാൻ പോയി. എന്നാൽ സിനിമ ആരാലും പഠിപ്പിക്കാനാവില്ല എന്ന തിരിച്ചറിവിൽ അത് പാതി വഴി ഉപേക്ഷിച്ച് തിരികെ പോന്നു. അതിനുശേഷം 2017 -ൽ 1971 ബിയോണ്ട് ബോർഡേഴ്സ് എന്ന ചിത്രത്തിൽ അഭിനയിച്ചു. ആ വർഷം Chained എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചു. ഷോർട്ട് ഫിലിമിലെ അക്ഷയ്‌യുടെ അഭിനയം ശ്രദ്ധനേടിയതിനാൽ പതിനെട്ടാം പടി എന്ന സിനിമയിൽ പ്രധാന കഥാപാത്രങ്ങളിൽ ഒന്നിനെ അവതരിപ്പിക്കാൻ കഴിഞ്ഞു. തുടർന്ന് നാല് സിനിമകളിൽ കൂടി അക്ഷയ് അഭിനയിച്ചു.