അഖിലേഷ് ഈശ്വർ

Akhilesh Easwar

ഈശ്വരൻ നമ്പൂതിരി, നിർമ്മല എന്നിവരുടെ മൂത്തമകനായി 1993 സെപ്റ്റംബർ 19ന് കൂത്താട്ടുകുളത്ത് ജനനം.
ബുക്കാന സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസവും ചിന്മയ വിജ്ഞാൻ മന്ദിറിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസവും  അദ്വൈധ വിദ്യാശ്രമം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു പഠനവും പൂർത്തിയാക്കി.

തുടർന്ന് ബസേലിയസ് കോളേജിൽ നിന്ന് മാത്തമാറ്റിക്സിൽ ഡിഗ്രിയും പാലാ സെന്റ് തോമസ് കോളേജിൽ നിന്ന് ബയോസ്റ്റാറ്റിസ്റ്റിക്സിൽ പോസ്റ്റ്‌ ഗ്രാജുവേഷനും നേടി.

ചെറുപ്പം മുതൽ അഭിനയത്തോട് താല്പര്യം പ്രകടിപ്പിച്ചിരുന്ന ഒരാളായിരുന്ന അഖിലേഷ്,  ഡിഗ്രികാലഘട്ടത്തിൽ കോളേജ് നാടകങ്ങളിലൂടെ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു. 

അനവധി വെബ് സീരീസുകളിലും ഷോർട്ട് ഫിലിമുകളിലും വേഷമിട്ട അഖിലേഷ് വിശ്വവിഖ്യാതരായ പയ്യന്മാർ, ആടുപുലിയാട്ടം, നാൻ പെറ്റ മകൻ, ജനഗണമന, ജാക്ക് ഡാനിയേൽ തുടങ്ങി ഒരുപിടി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളെ അവതരിപ്പിച്ചു. 
 2022 -ൽ അഖിലേഷ് നായകനായ ജോഷ്വ മോശയുടെ പിൻഗാമി എന്ന ചിത്രം പ്രദർശനത്തിനെത്തി.

അനുജൻ അഭി ഈശ്വർ അസോസിയേറ്റ് ഡയറക്ടർ ആണ്.

അഖിലേഷിന്റെ എഫ്ബി പ്രൊഫൈൽ : https://www.facebook.com/akhileshe

അഖിലേഷിന്റെ ഇൻസ്റ്റ പ്രൊഫൈൽ :https://instagram.com/akhilesheaswar?igshid=YmMyMTA2M2Y=